തളങ്കരയിലെ കവര്‍ച്ച: ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍; മലപ്പുറം സ്വദേശിക്കായി അന്വേഷണം
കാസര്‍കോട്: തളങ്കര പള്ളിക്കാലിലെ ശിഹാബ് തങ്ങളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചൗക്കി കെ.കെ പുറത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് (35) ആണ് അറസ്റ്റിലായത്. ലത്തീഫിനെ ഇന്നലെ രാത്രിയോടെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ജൂണ്‍ 25ന് പുലര്‍ച്ചെയാണ് പള്ളിക്കാലിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ വീടിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട കണ്ണൂര്‍ സ്വദേശി വിനീഷി(29)നെ അന്ന് തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. കവര്‍ച്ചാസംഘത്തിലെ […]

കാസര്‍കോട്: തളങ്കര പള്ളിക്കാലിലെ ശിഹാബ് തങ്ങളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചൗക്കി കെ.കെ പുറത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് (35) ആണ് അറസ്റ്റിലായത്. ലത്തീഫിനെ ഇന്നലെ രാത്രിയോടെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ജൂണ്‍ 25ന് പുലര്‍ച്ചെയാണ് പള്ളിക്കാലിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ വീടിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട കണ്ണൂര്‍ സ്വദേശി വിനീഷി(29)നെ അന്ന് തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. കവര്‍ച്ചാസംഘത്തിലെ മറ്റ് രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ലത്തീഫിനെ പിടികൂടിയത്. സംഘത്തിലെ മലപ്പുറം സ്വദേശിയെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കവര്‍ന്ന ആഭരണങ്ങളില്‍ മൂന്ന് ഗ്രാം സ്വര്‍ണ്ണം വില്‍പന നടത്തിയ കാഞ്ഞങ്ങാട് ഭാഗത്തെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തി. ലത്തീഫ് മറ്റ് കേസുകളില്‍ പ്രതിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.