റോഡരികിലെ വീഴാറായ മരങ്ങള്‍ അപകട ഭീഷണിയാവുന്നു
കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വീഴാറായ മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ആനവാതുക്കലിലേക്ക് പോകുന്ന റോഡരികിലാണ് മരങ്ങള്‍ റോഡിലേക്ക് വീഴാന്‍ പാകത്തിലുള്ളത്. നിരവധി മരങ്ങളാണ് ഇവിടെ അപകടഭീഷണിയിലുള്ളത്. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ പാകത്തിലുള്ളതാണ് ഈ റോഡ്.സമീപത്ത് നിരവധി വൈദ്യുതി തൂണുകളും ലൈനുകളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ബാങ്ക് റോഡിലേക്ക് എളുപ്പത്തില്‍ എത്താന്‍ പലരും ഉപയോഗിക്കുന്ന റോഡാണ് ഇത്. ദിവസേന നൂറുക്കണിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡില്‍ […]

കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വീഴാറായ മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ആനവാതുക്കലിലേക്ക് പോകുന്ന റോഡരികിലാണ് മരങ്ങള്‍ റോഡിലേക്ക് വീഴാന്‍ പാകത്തിലുള്ളത്. നിരവധി മരങ്ങളാണ് ഇവിടെ അപകടഭീഷണിയിലുള്ളത്. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ പാകത്തിലുള്ളതാണ് ഈ റോഡ്.
സമീപത്ത് നിരവധി വൈദ്യുതി തൂണുകളും ലൈനുകളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ബാങ്ക് റോഡിലേക്ക് എളുപ്പത്തില്‍ എത്താന്‍ പലരും ഉപയോഗിക്കുന്ന റോഡാണ് ഇത്. ദിവസേന നൂറുക്കണിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡില്‍ പലപ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്. കാറ്റ് ശക്തമായാല്‍ മരങ്ങള്‍ വീഴാന്‍ സാധ്യത ഏറെയാണ്. അപകടം മുന്നില്‍ കണ്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.