റോഡുകള്‍ കത്രീന കൈഫിന്റെ കവിള് പോലെയാകണം; വിവാദത്തിലായി ഗതാഗത മന്ത്രിയുടെ പരാമര്‍ശം
ജയിപൂര്‍: റോഡുകള്‍ കത്രീന കൈഫിന്റെ കവിള് പോലെയാകണമെന്ന പരാമര്‍ശം നടത്തിയ ഗതാഗത മന്ത്രി വിവാദത്തില്‍. രാജസ്ഥാന് ഗതാഗതവകുപ്പ് മന്ത്രി രജേന്ദ്ര സിങ് ഗുധയാണ് വിവാദ നായകനായത്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎല്‍എയാണ് ഗുധ. മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ […]

ജയിപൂര്‍: റോഡുകള്‍ കത്രീന കൈഫിന്റെ കവിള് പോലെയാകണമെന്ന പരാമര്‍ശം നടത്തിയ ഗതാഗത മന്ത്രി വിവാദത്തില്‍. രാജസ്ഥാന് ഗതാഗതവകുപ്പ് മന്ത്രി രജേന്ദ്ര സിങ് ഗുധയാണ് വിവാദ നായകനായത്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎല്‍എയാണ് ഗുധ.
മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര് രംഗത്തെത്തി.
2005ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ബിഹാറിലെ റോഡുകള്‍ ഹേമാ മാലിനിയുടെ കവിളുകള്‍ പോലെ മിനുസമാര്ന്നതാക്കുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് മന്ത്രിസഭ രണ്ട് ദിവസം മുമ്പ് പുനസംഘടിപ്പിച്ചതോടെയാണ് പഞ്ചായത്തിരാജ്, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ രജേന്ദ്ര സിങ് ഗുധയ്ക്ക് നല്‍കിയത്.