റോഡ് നവീകരണം വൈകുന്നു; മുണ്ട്യത്തടുക്ക റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കി

നീര്‍ച്ചാല്‍: വിദ്യാനഗര്‍-മാന്യ-മുണ്ട്യത്തടുക്ക റോഡില്‍ ദേവര്‍ക്കരെ മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള ഭാഗം നവീകരിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സമരത്തിന്. ഇന്ന് സൂചനാ പണിമുടക്ക് നടത്തി. റോഡ് ഉടന്‍ നന്നാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.വിദ്യാനഗര്‍ മുതല്‍ ദേവര്‍ക്കര വരെ 21 കി.മി ദൈര്‍ഘ്യമുള്ള റോഡില്‍ 6.700കി.മിയാണ് കഴിഞ്ഞ വര്‍ഷം മെക്കാഡം ചെയ്തത്. ദേവര്‍ക്കരയില്‍ നിന്നും നീര്‍ച്ചാല്‍ വരെയുള്ള ഭാഗം ജില്ലിയിളകി കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്ന് പോകാനാവുന്നില്ല. 8 ബസുകളാണ് ഈ […]

നീര്‍ച്ചാല്‍: വിദ്യാനഗര്‍-മാന്യ-മുണ്ട്യത്തടുക്ക റോഡില്‍ ദേവര്‍ക്കരെ മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള ഭാഗം നവീകരിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സമരത്തിന്. ഇന്ന് സൂചനാ പണിമുടക്ക് നടത്തി. റോഡ് ഉടന്‍ നന്നാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
വിദ്യാനഗര്‍ മുതല്‍ ദേവര്‍ക്കര വരെ 21 കി.മി ദൈര്‍ഘ്യമുള്ള റോഡില്‍ 6.700കി.മിയാണ് കഴിഞ്ഞ വര്‍ഷം മെക്കാഡം ചെയ്തത്. ദേവര്‍ക്കരയില്‍ നിന്നും നീര്‍ച്ചാല്‍ വരെയുള്ള ഭാഗം ജില്ലിയിളകി കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്ന് പോകാനാവുന്നില്ല. 8 ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ റോഡ് തകര്‍ന്നതോടെ ഈ ഭാഗത്തുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ദുരിതത്തിലാണ്. മാന്യ ചുക്കിനടുക്കയില്‍ ഇന്ന് രാവിലെ നടന്ന പ്രതിഷേധ യോഗം ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബസ് ഉടമകളായ ഷാഫി, ഇബ്രാഹിം, ജീവനക്കാരന്‍ ഫാറൂഖ്, സാമൂഹ്യപ്രവര്‍ത്തകന്‍ എം.എച്ച് ജനാര്‍ദ്ദന തുടങ്ങിയവര്‍ സംബന്ധിച്ചു. ബസ് പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ വലഞ്ഞു.

Related Articles
Next Story
Share it