ജില്ലാ ആസ്പത്രിയിലേക്ക് ദേശീയപാതയില്‍ നിന്ന് റോഡ് തുറക്കണം: അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്പത്രിയിലേക്ക് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാന്‍ റാംമ്പ് അനുവദിക്കണമെന്നും ആസ്പത്രിക്ക് മുന്നില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ജില്ലാ കലക്ടര്‍ ഇമ്പശേഖറിന് നിവേദനം നല്‍കി. അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ സബ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദിവസേന ആയിരത്തിലേറെ പേര്‍ ആശ്രയിക്കുന്ന ജില്ലാ ആസ്പത്രിക്ക് മുന്നിലൂടെ പോകുന്ന ദേശീയപാത അതിന്റെ വികസനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ആംബുലന്‍സ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്പത്രിയിലേക്ക് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാന്‍ റാംമ്പ് അനുവദിക്കണമെന്നും ആസ്പത്രിക്ക് മുന്നില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ജില്ലാ കലക്ടര്‍ ഇമ്പശേഖറിന് നിവേദനം നല്‍കി. അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ സബ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദിവസേന ആയിരത്തിലേറെ പേര്‍ ആശ്രയിക്കുന്ന ജില്ലാ ആസ്പത്രിക്ക് മുന്നിലൂടെ പോകുന്ന ദേശീയപാത അതിന്റെ വികസനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് ജില്ലാ ആസ്പത്രിയിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. അടിയന്തര ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് നേരിട്ടുള്ള പ്രവേശന കവാടം അത്യാവശ്യമാണെന്നും എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ഗണേശ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയ പാത പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ക്കും നേരത്തെ നിവേദനം അയച്ചിരുന്നു.

Related Articles
Next Story
Share it