റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല; വാഴ നട്ടുള്ള പഴയ പ്രതിഷേധ ശൈലിയില്‍ നാട്ടുകാര്‍

കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുഖം തിരിച്ചപ്പോള്‍ റോഡില്‍ വാഴ വെച്ചുള്ള പഴയ കാല പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് മുന്‍വശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാണ് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചത്. പുതിയ ബസ്സ്റ്റാന്റിന് പിറകിലൂടെ കല്ലഞ്ചിറ റോഡിലേക്ക് 10 വര്‍ഷം മുമ്പാണ് റോഡ് നിര്‍മിച്ചത്. ഇതുവരെയും റീ ടാര്‍ ചെയ്യുകയോ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല. നൂറു കണക്കിനാളുകളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ കുഴിയിലും വെള്ളക്കെട്ടിലും കാല്‍നടയാത്രക്കാര്‍ വീഴുക […]

കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുഖം തിരിച്ചപ്പോള്‍ റോഡില്‍ വാഴ വെച്ചുള്ള പഴയ കാല പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി.
അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് മുന്‍വശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാണ് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചത്. പുതിയ ബസ്സ്റ്റാന്റിന് പിറകിലൂടെ കല്ലഞ്ചിറ റോഡിലേക്ക് 10 വര്‍ഷം മുമ്പാണ് റോഡ് നിര്‍മിച്ചത്. ഇതുവരെയും റീ ടാര്‍ ചെയ്യുകയോ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല.
നൂറു കണക്കിനാളുകളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ കുഴിയിലും വെള്ളക്കെട്ടിലും കാല്‍നടയാത്രക്കാര്‍ വീഴുക പതിവാണ്. റോഡ് നന്നാക്കുമെന്ന് അധികൃതര്‍ പതിവായി പറയുന്നുണ്ടെങ്കിലും വാക്ക് പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന് ശേഷം നിര്‍മ്മിച്ച കൊവ്വല്‍ പള്ളി ബസ്‌സ്റ്റോപ്പില്‍ നിന്നും പടിഞ്ഞാറ് ഭാഗത്ത് കൂടി പോകുന്ന റോഡ് ശേഷം രണ്ട് തവണ റീ ടാര്‍ ചെയ്തുകഴിഞ്ഞു.
എന്നിട്ടും ഫ്രണ്ട്‌സ് ക്ലബ്ബ് റോഡ് റീ ടാര്‍ ചെയ്യാതെ നാട്ടുകാരെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ നട്ട് പ്രതിഷേധിച്ചത്.

Related Articles
Next Story
Share it