സ്വകാര്യവാഹനത്തിന് 2 കിലോ മീറ്ററോളം വഴിതടസം സൃഷ്ടിച്ചു; ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പെരിന്തല്‍മണ്ണ: സ്വകാര്യവാഹനത്തിന് രണ്ട് കിലോ മീറ്ററോളം വഴിതടസം സൃഷ്ടിച്ച ബൈക്ക് യാത്രികന്റെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മറിനെതിരെയാണ് നടപടി. ശനിയാഴ്ചയായിരുന്നു സംഭവം. തൃത്താലയില്‍ നിന്നും നിലമ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന തൃത്താല സ്വദേശി ബഷീര്‍ അഹമ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കെ എല്‍ 52 എം 5292 സ്വകാര്യ ബൊലേറോ വാഹനത്തിനാണ് ബൈക്ക് യാത്രക്കാരന്‍ തടസം സൃഷ്ടിച്ചത്. പെരിന്തല്‍മണ്ണ പൂപ്പലത്ത് വെച്ച് ബൊലേറോയ്ക്ക് മുന്നില്‍ വന്ന കെ എല്‍ 53 ജി 1210 […]

പെരിന്തല്‍മണ്ണ: സ്വകാര്യവാഹനത്തിന് രണ്ട് കിലോ മീറ്ററോളം വഴിതടസം സൃഷ്ടിച്ച ബൈക്ക് യാത്രികന്റെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മറിനെതിരെയാണ് നടപടി. ശനിയാഴ്ചയായിരുന്നു സംഭവം. തൃത്താലയില്‍ നിന്നും നിലമ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന തൃത്താല സ്വദേശി ബഷീര്‍ അഹമ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കെ എല്‍ 52 എം 5292 സ്വകാര്യ ബൊലേറോ വാഹനത്തിനാണ് ബൈക്ക് യാത്രക്കാരന്‍ തടസം സൃഷ്ടിച്ചത്.

പെരിന്തല്‍മണ്ണ പൂപ്പലത്ത് വെച്ച് ബൊലേറോയ്ക്ക് മുന്നില്‍ വന്ന കെ എല്‍ 53 ജി 1210 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം വാഹനത്തിന് മുന്നില്‍ കടക്കാന്‍ സമ്മതിക്കാതെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫായിസ് ഉമ്മര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസം സസ്പെന്റ് ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതിന് 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മലപ്പുറം എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്ക്, പെരിന്തല്‍മണ്ണ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Related Articles
Next Story
Share it