ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചു; പകരം സംവിധാനമില്ലാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു

പെരിയ: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചതോടെ ജനങ്ങള്‍ വലയുന്നു. ചാലിങ്കാലില്‍ നിന്ന് രാവണീശ്വരം ഭാഗത്തേക്ക് പോകുന്ന റോഡ് വെട്ടിപ്പൊളിച്ചതോടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ആളുകള്‍ നടന്നുപോയിരുന്ന വഴിയാണ് അടഞ്ഞത്. സുശീലാഗോപാലന്‍ നഗര്‍, നമ്പ്യാരടുക്കം തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ ചാലിങ്കാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ സ്‌കൂളിലേക്ക് പോകുന്നത് രാവണീശ്വരം ജംഗ്ഷന്‍ വഴിയാണ്.അതുപോലെ രാവണീശ്വരം, വേലാശ്വരം സ്‌കൂളുകളിലേക്ക് ചാലിങ്കാലില്‍ നിന്നും രാവണീശ്വരം ജംഗ്ഷന്‍ വഴി കാല്‍നടയായും വാഹനങ്ങളിലൂടെയും പോകുന്നുണ്ട്. ഇപ്പോള്‍ ക്രിസ്തുമസ് അവധിയായതിനാല്‍ […]

പെരിയ: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ വഴിയടച്ചതോടെ ജനങ്ങള്‍ വലയുന്നു. ചാലിങ്കാലില്‍ നിന്ന് രാവണീശ്വരം ഭാഗത്തേക്ക് പോകുന്ന റോഡ് വെട്ടിപ്പൊളിച്ചതോടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ആളുകള്‍ നടന്നുപോയിരുന്ന വഴിയാണ് അടഞ്ഞത്. സുശീലാഗോപാലന്‍ നഗര്‍, നമ്പ്യാരടുക്കം തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ ചാലിങ്കാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ സ്‌കൂളിലേക്ക് പോകുന്നത് രാവണീശ്വരം ജംഗ്ഷന്‍ വഴിയാണ്.
അതുപോലെ രാവണീശ്വരം, വേലാശ്വരം സ്‌കൂളുകളിലേക്ക് ചാലിങ്കാലില്‍ നിന്നും രാവണീശ്വരം ജംഗ്ഷന്‍ വഴി കാല്‍നടയായും വാഹനങ്ങളിലൂടെയും പോകുന്നുണ്ട്. ഇപ്പോള്‍ ക്രിസ്തുമസ് അവധിയായതിനാല്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ തുറന്നാല്‍ ഇതുവഴി പോകേണ്ട വിദ്യാര്‍ത്ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ചാലിങ്കാലില്‍ നിന്ന് രാവണീശ്വരം, വേലാശ്വരം ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കും നമ്പ്യാരടുക്കം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ചാലിങ്കാലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും തണ്ണോട്ട് റോഡ് വഴി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടിവരും. എന്നാല്‍ ശാരീരികമായി ബുദ്ധിമുട്ടുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്. പെരിയ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പെരിയ അംബേദ്കര്‍ സ്‌കൂള്‍, കല്ല്യോട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനില്‍ക്കുന്ന ജംഗ്ഷന്‍ കൂടിയാണ് ദേശീയപാത വികസനത്തിന്റെ പേരില്‍ അടച്ചിരിക്കുന്നത്.
ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ഇപ്പോള്‍ ബസ് കാത്തുനില്‍ക്കേണ്ടതും അപകടം നിറഞ്ഞ സാഹചര്യത്തിലാണ്. റോഡരികില്‍ നിന്ന് തെല്ലിട മാറാന്‍ പോലും സ്ഥലമില്ല. ദേശീയപാതയോരത്ത് വലിയ കുഴിയാണ്. ഏതെങ്കിലും വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുവന്നാല്‍ ഒഴിഞ്ഞുമാറാന്‍ പോലും ഇടമില്ല.
ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അടക്കമാണ് ദേശീയപാത വികസനത്തിനായി കുഴിയെടുത്തിരിക്കുന്നത്.
പാര്‍ക്ക് ചെയ്യാന്‍ മറ്റ് സൗകര്യങ്ങളില്ലാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ എവിടെയും നിര്‍ത്തിയിടുന്നില്ല. ഓട്ടോ വാടകയ്ക്ക് വിളിച്ച് യാത്ര പോകേണ്ടവര്‍ ഇതോടെ ബുദ്ധിമുട്ടിലാണ്. രാവണീശ്വരത്ത് അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ കേളോത്ത് മുതല്‍ പെരിയ കേന്ദ്രസര്‍വകലാശാല വരെ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെയാകും.
പെരിയയിലേക്ക് തണ്ണോട്ട്-റോഡ് വഴിയും കാഞ്ഞങ്ങാട്ടേക്ക് വേലാശ്വരം-വെള്ളിക്കോത്ത് വഴിയും കോളോത്ത് വവിയും യാത്ര ചെയ്യാനാകുമെങ്കിലും ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷനിലുള്ളവര്‍ക്ക് ദൂരക്കൂടുതലുണ്ട്.

Related Articles
Next Story
Share it