റാണിപുരത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നു
കാഞ്ഞങ്ങാട്: റാണിപുരം റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. സൂചനാ ബോര്‍ഡ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പനത്തടിയില്‍ നിന്നും റാണിപുരം വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയാക്കിയെങ്കിലും ചില സ്ഥലങ്ങളില്‍ പണി പൂര്‍ത്തിയായിട്ടില്ല.ഇക്കാരണത്താല്‍ റോഡില്‍ സൂചനാ ബോര്‍ഡുകളോ തെരുവ് വിളക്കുകളോ ഇല്ല. 2 കിലോമീറ്ററോളം വനത്തിനകത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നത്. കുത്തനെയുള്ള കയറ്റങ്ങളും കൊടും വളവുകളുമുള്ള […]

കാഞ്ഞങ്ങാട്: റാണിപുരം റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. സൂചനാ ബോര്‍ഡ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പനത്തടിയില്‍ നിന്നും റാണിപുരം വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയാക്കിയെങ്കിലും ചില സ്ഥലങ്ങളില്‍ പണി പൂര്‍ത്തിയായിട്ടില്ല.
ഇക്കാരണത്താല്‍ റോഡില്‍ സൂചനാ ബോര്‍ഡുകളോ തെരുവ് വിളക്കുകളോ ഇല്ല. 2 കിലോമീറ്ററോളം വനത്തിനകത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നത്. കുത്തനെയുള്ള കയറ്റങ്ങളും കൊടും വളവുകളുമുള്ള റോഡ് പരിസരങ്ങളില്‍ ഒരു തെരുവ് വിളക്ക് പോലുമില്ല. കുത്തനെയുള്ള ഇറക്കത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുടര്‍ച്ചയായ അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.