റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

കാഞ്ഞങ്ങാട്: റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇന്നലെ രാത്രി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോളിച്ചാല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം. മാനടുക്കം ശാസ്ത്രി നഗര്‍ കോളനിയിലെ വിജേഷി(20)നാണ് ദാരുണാന്ത്യം. ഒന്‍പത് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം. ബൈക്ക് കുഴിയില്‍ വീണതിനെത്തുടര്‍ന്ന് വിജേഷ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും ഇതേ സമയത്ത് വന്ന ഓട്ടോയും നിയന്ത്രണം വിട്ട് മറിഞ്ഞു. കോളിച്ചാല്‍ ന്യൂ സ്റ്റാര്‍ ഡിന്നര്‍ സെറ്റ് […]

കാഞ്ഞങ്ങാട്: റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇന്നലെ രാത്രി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോളിച്ചാല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം. മാനടുക്കം ശാസ്ത്രി നഗര്‍ കോളനിയിലെ വിജേഷി(20)നാണ് ദാരുണാന്ത്യം. ഒന്‍പത് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം. ബൈക്ക് കുഴിയില്‍ വീണതിനെത്തുടര്‍ന്ന് വിജേഷ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും ഇതേ സമയത്ത് വന്ന ഓട്ടോയും നിയന്ത്രണം വിട്ട് മറിഞ്ഞു. കോളിച്ചാല്‍ ന്യൂ സ്റ്റാര്‍ ഡിന്നര്‍ സെറ്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. നിര്‍മ്മാണ തൊഴിലാളിയായ രാമന്‍-കാരിച്ചി ദമ്പതികളുടെ മകനാണ്. സഹോദരി: വിദ്യ.

Related Articles
Next Story
Share it