നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ. അതേസമയം വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍.വേണു വടകരയില്‍ മത്സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് സീറ്റ് നല്‍കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കഴിഞ്ഞ നിയമസഠഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ. നാണുവിനെതിരെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ.കെ. രമ മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്താണ് എത്തിയത്.

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ. അതേസമയം വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍.വേണു വടകരയില്‍ മത്സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് സീറ്റ് നല്‍കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കഴിഞ്ഞ നിയമസഠഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ. നാണുവിനെതിരെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ.കെ. രമ മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്താണ് എത്തിയത്.

Related Articles
Next Story
Share it