മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.ഡി. അധ്യക്ഷനുമായ അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു

ഗുരുഗ്രാം: ആര്‍.എല്‍.ഡി. അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അജിത് സിങ് (82) കോവിഡ് ബാധിച്ച് മരിച്ചു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ് കേന്ദ്രത്തില്‍ വിവിധ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. യുപിയിലെ ഭാഗ്പത്തില്‍ നിന്ന് ഇദ്ദേഹം ഏഴു തവണ ലോക്‌സഭാംഗമായി. കേന്ദ്ര മന്ത്രിസഭയില്‍ വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഐ.ഐ.ടി ഖരഗ്പുറില്‍നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഷിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് […]

ഗുരുഗ്രാം: ആര്‍.എല്‍.ഡി. അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അജിത് സിങ് (82) കോവിഡ് ബാധിച്ച് മരിച്ചു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ് കേന്ദ്രത്തില്‍ വിവിധ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. യുപിയിലെ ഭാഗ്പത്തില്‍ നിന്ന് ഇദ്ദേഹം ഏഴു തവണ ലോക്‌സഭാംഗമായി. കേന്ദ്ര മന്ത്രിസഭയില്‍ വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഐ.ഐ.ടി ഖരഗ്പുറില്‍നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഷിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും ഉന്നതബിരുദം കരസ്ഥമാക്കി. 1986ല്‍ രാജ്യസഭയിലേക്കാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. ആരുമായും കൂട്ടുകൂടാന്‍ മടികാണിക്കാതിരുന്ന അജിത് സിങ് വി.പി. സിങ്ങിന്റെയും പിന്നീട് പി.വി.നരസിംഹ റാവു സര്‍ക്കാരിലും വാജ്‌പേയി സര്‍ക്കാരിലും മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് സഖ്യത്തിലെത്തി.

Related Articles
Next Story
Share it