റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം തുടങ്ങി; നേരിട്ട് ഹാജരാക്കിയത് ഒരു പ്രതിയെ മാത്രം

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം തുടങ്ങി. വിചാരണ പൂര്‍ത്തിയായി രണ്ടുവര്‍ഷത്തിലേറെയായെങ്കിലും കോവിഡ് സാഹചര്യം കാരണം അന്തിമവാദം മുടങ്ങിയിരുന്നു. ഇന്നലെ കേസ് കോടതി പരിഗണിക്കുകയും അന്തമവാദത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ സാവകാശം ആവശ്യപ്പെട്ടതിനാല്‍ കേസിലെ ആമുഖം കോടതി കേട്ട ശേഷം തുടര്‍ വാദത്തിന് വേണ്ടി ജുലായ് 15ലേക്ക് മാറ്റിവെച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള […]

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം തുടങ്ങി. വിചാരണ പൂര്‍ത്തിയായി രണ്ടുവര്‍ഷത്തിലേറെയായെങ്കിലും കോവിഡ് സാഹചര്യം കാരണം അന്തിമവാദം മുടങ്ങിയിരുന്നു. ഇന്നലെ കേസ് കോടതി പരിഗണിക്കുകയും അന്തമവാദത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ സാവകാശം ആവശ്യപ്പെട്ടതിനാല്‍ കേസിലെ ആമുഖം കോടതി കേട്ട ശേഷം തുടര്‍ വാദത്തിന് വേണ്ടി ജുലായ് 15ലേക്ക് മാറ്റിവെച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളില്‍ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പുവിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കി. മറ്റുപ്രതികളായ കേളുഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അഖിലേഷ് എന്ന അജി തുടങ്ങിയവരെ വീഡിയോകോള്‍ മുഖേനയാണ് ഹാജരാക്കിയത്. 15ന് മൂന്നുപ്രതികളെയും നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവിഭാഗം അഭിഭാഷകരും ഹാജരാകണമെന്ന് ജഡ്ജി സി കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. അന്തിമവാദം പൂര്‍ത്തിയാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി കുറിക്കും. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം വിചാരണ ഇടയ്ക്ക് മുടങ്ങിയതും അന്തിമവാദത്തിന് കാലതാമസം നേരിടാന്‍ ഇടവരുത്തിയിരുന്നു. 2017 മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതികളെ മൂന്നുദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it