റിയാസ് മൗലവി വധക്കേസ്: കുറ്റപത്രം കുറ്റമറ്റത്; എതിരായ പ്രചരണങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി-സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍
കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രം കുറ്റമറ്റതാണെന്നും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ളതാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം സാക്ഷികളില്‍ 97 സാക്ഷികളെയും പ്രോസിക്യൂട്ട് ചെയ്തു. 25 വര്‍ഷത്തെ അനുഭവത്തില്‍ ആദ്യമായിട്ടാണ് മാധ്യമങ്ങളുടെ മുന്നില്‍ കേസിന്റെ മെറിറ്റ് വെളിപ്പെടുത്തേണ്ടിവന്നത്. ഇപ്പോള്‍ എല്ലാവരും ക്രൂശിക്കുന്നത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജന്‍സിയേയുമാണ്. കഴിഞ്ഞ ഏഴുവര്‍ഷവും ഏഴുദിവസവും ജാമ്യംപോലും ലഭിക്കാതെ പ്രതികള്‍ അകത്തുകിടന്നത് പ്രോസിക്യൂഷന്‍ വാദം […]

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രം കുറ്റമറ്റതാണെന്നും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ളതാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം സാക്ഷികളില്‍ 97 സാക്ഷികളെയും പ്രോസിക്യൂട്ട് ചെയ്തു. 25 വര്‍ഷത്തെ അനുഭവത്തില്‍ ആദ്യമായിട്ടാണ് മാധ്യമങ്ങളുടെ മുന്നില്‍ കേസിന്റെ മെറിറ്റ് വെളിപ്പെടുത്തേണ്ടിവന്നത്. ഇപ്പോള്‍ എല്ലാവരും ക്രൂശിക്കുന്നത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജന്‍സിയേയുമാണ്. കഴിഞ്ഞ ഏഴുവര്‍ഷവും ഏഴുദിവസവും ജാമ്യംപോലും ലഭിക്കാതെ പ്രതികള്‍ അകത്തുകിടന്നത് പ്രോസിക്യൂഷന്‍ വാദം ശക്തമായതുകൊണ്ടാണ്. ഈ കേസില്‍ മൗലവിയുടെ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിക്കേണ്ടതില്ല. ഡിഫന്‍സ് വക്കീല്‍ അതിനെ കുറിച്ച് ചോദിച്ചില്ലല്ലോ? ഒന്നാം പ്രതിയുടെ വസ്ത്രമടക്കം ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 81-ാം സാക്ഷി മുതല്‍ പ്രതികളായ മൂന്നുപേര്‍ക്ക് ആര്‍.എസ്.എസ് ബന്ധം സാധൂകരിക്കുന്ന മൊഴികള്‍ നല്‍കിയതും കോടതിയില്‍ സമര്‍പ്പിച്ചതാണ്. അഡീഷണല്‍ സാക്ഷികളെയടക്കം കൊണ്ടുവന്ന കേസാണിത്. എന്നിട്ടും പ്രോസിക്യൂട്ടറെയും അന്വേഷണ ഏജന്‍സിയേയും കുറ്റപ്പെടുത്തുകയാണ്. ആവശ്യമെങ്കില്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. കാസര്‍കോട്ട് ഒരു കേസില്‍ യു.എ.പി.എ ചുമത്തിയാല്‍ മറ്റ് കേസുകളിലും ഇത് ചുമത്തേണ്ടിവരും. സര്‍ക്കാറിന്റെ നയംതന്നെ യു.എ.പി.എ ഒഴിവാക്കണമെന്നാണ്. അതാണ് ഈ കേസില്‍ യു.എ.പി.എ ചുമത്താതിരുന്നത്. റിയാസ് മൗലവി വധക്കേസില്‍ പൊലീസിനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും വീഴ്ചപറ്റിയിട്ടില്ല. ആവശ്യമായ എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഡ്വ. സി. ഷുക്കൂര്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ മുഹമ്മദ് ഇംതിയാസ്, സി.എസ്. സുലൈമാന്‍, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.