റിയാസ് മൗലവി വധം; പ്രതിഭാഗം വാദം മാര്‍ച്ച് മൂന്നിന് തുടങ്ങും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം വാദം മൂന്നിന് ആരംഭിക്കും. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗം വാദത്തിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റിയിരുന്നെങ്കിലും അന്ന് പരിഗണിച്ചില്ല. മാര്‍ച്ച് മൂന്നിലേക്ക് കേസ് വീണ്ടും മാറ്റുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദം കൂടി പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. റിയാസ് മൗലവി കേസിന്റെ വിചാരണ മുമ്പ് പൂര്‍ത്തിയായെങ്കിലും അവിചാരിതമായുണ്ടായ കോവിഡ് പ്രതിസന്ധിയും പിന്നീട് ഇടക്കിടെയുണ്ടായ ജഡ്ജിമാരുടെ സ്ഥലംമാറ്റവും കാരണവും […]

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം വാദം മൂന്നിന് ആരംഭിക്കും. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗം വാദത്തിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റിയിരുന്നെങ്കിലും അന്ന് പരിഗണിച്ചില്ല. മാര്‍ച്ച് മൂന്നിലേക്ക് കേസ് വീണ്ടും മാറ്റുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദം കൂടി പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. റിയാസ് മൗലവി കേസിന്റെ വിചാരണ മുമ്പ് പൂര്‍ത്തിയായെങ്കിലും അവിചാരിതമായുണ്ടായ കോവിഡ് പ്രതിസന്ധിയും പിന്നീട് ഇടക്കിടെയുണ്ടായ ജഡ്ജിമാരുടെ സ്ഥലംമാറ്റവും കാരണവും അന്തിമവാദം തുടങ്ങാന്‍ വൈകുകയായിരുന്നു. ഇനി കേസില്‍ വേഗത്തില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.

Related Articles
Next Story
Share it