കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്ത് 24ലേക്ക് മാറ്റി. വാദം തുടരുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റിയതായിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായണുണ്ടായത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു, കേളുഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അഖിലേഷ് എന്ന അജി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 2017 മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.