റിയാദ് കെ.എം.സി.സി കാസ്രോട് ഫെസ്റ്റ്-23 നടത്തി

റിയാദ്: റിയാദ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസ്രോട് ഫെസ്റ്റ്-23 അര്‍ക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തി.കായിക മത്സരവും കുടുംബ സംഗമവും കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണവും സൗദി ഫൗണ്ടേഷന്‍ ഡേ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപിരി, മണ്ഡലം ചെയര്‍മാന്‍ മഷൂദ് തളങ്കര, ജില്ലാ കൗണ്‍സിലര്‍ കമാല്‍ അറന്തോട് പ്രസംഗിച്ചു. യാസര്‍ കോപ്പ […]

റിയാദ്: റിയാദ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസ്രോട് ഫെസ്റ്റ്-23 അര്‍ക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തി.
കായിക മത്സരവും കുടുംബ സംഗമവും കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണവും സൗദി ഫൗണ്ടേഷന്‍ ഡേ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപിരി, മണ്ഡലം ചെയര്‍മാന്‍ മഷൂദ് തളങ്കര, ജില്ലാ കൗണ്‍സിലര്‍ കമാല്‍ അറന്തോട് പ്രസംഗിച്ചു. യാസര്‍ കോപ്പ പ്രോഗ്രാം അവതരണം നടത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി കാദര്‍ ആലംപാടി സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ജലാല്‍ ചെങ്കള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it