സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ പുഴയില്‍ ഇനി റിവര്‍ ക്രൂയിസ്

ബേക്കല്‍: കുടുംബശ്രീയുടെയും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച റോ ആന്റ് ഡൈന്‍ ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു കയാകിങ്ങിനും ലഘു ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡണ്ട് കെ മണികണ്ഠന്‍ കയാകിംഗില്‍ ആദ്യ യാത്ര നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിന്‍ വഹാബ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ വി.സൂരജ്, എ മണികണ്ഠന്‍, ജയശ്രീ […]

ബേക്കല്‍: കുടുംബശ്രീയുടെയും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച റോ ആന്റ് ഡൈന്‍ ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു കയാകിങ്ങിനും ലഘു ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡണ്ട് കെ മണികണ്ഠന്‍ കയാകിംഗില്‍ ആദ്യ യാത്ര നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിന്‍ വഹാബ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ വി.സൂരജ്, എ മണികണ്ഠന്‍, ജയശ്രീ കെ.വി, മുഹമ്മദ് കുഞ്ഞി ചോണായി, അബ്ദുല്ല കുഞ്ഞി, രാധിക ടി വി, ബിആര്‍ഡിസി മാനേജര്‍ രവീന്ദ്രന്‍, മണി അതിക്കാല്‍, മോഹന്‍ കുമാര്‍ നാരംതട്ട, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് സംസാരിച്ചു. അനീഷ അംബുജാക്ഷന്‍ സ്വാഗതവും പള്ളിക്കര സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പത്മിനി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it