റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹുരാഷ്ട്ര കമ്പനി പ്രതിനിധിയുമായി ചര്‍ച്ച നടത്തി; യുകെയില്‍ നിന്ന് കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് നടത്തുന്ന ആഗോള നിക്ഷേപക സംഗമ പരിപാടിയായ റൈസിംഗ് കാസര്‍കോടിന്റെ ഭാഗമായി വിവിധ നിക്ഷേപകരെ കണ്ടെത്തുന്നതിന് തുടക്കമിട്ട് ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒയും യു.കെ പൗരനുമായ ജെയ്മി സൊബ്രാണിയുമായുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ അസാപ്പ് കമ്മ്യൂണിറ്റി പാര്‍ക്കില്‍ വിവിധ കോഴ്‌സുകളുടെ പരിശീലനം നടത്താനായി നിക്ഷേപം നടത്തിയ കമ്പനിയാണ് ലിങ്ക് ഗ്രൂപ്പ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജെയ്മി സൊബ്രാണി, പ്രസിഡണ്ടിന് വാഗ്ദാനം ചെയ്തു. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളതെന്ന് പറഞ്ഞ […]

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് നടത്തുന്ന ആഗോള നിക്ഷേപക സംഗമ പരിപാടിയായ റൈസിംഗ് കാസര്‍കോടിന്റെ ഭാഗമായി വിവിധ നിക്ഷേപകരെ കണ്ടെത്തുന്നതിന് തുടക്കമിട്ട് ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒയും യു.കെ പൗരനുമായ ജെയ്മി സൊബ്രാണിയുമായുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ അസാപ്പ് കമ്മ്യൂണിറ്റി പാര്‍ക്കില്‍ വിവിധ കോഴ്‌സുകളുടെ പരിശീലനം നടത്താനായി നിക്ഷേപം നടത്തിയ കമ്പനിയാണ് ലിങ്ക് ഗ്രൂപ്പ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജെയ്മി സൊബ്രാണി, പ്രസിഡണ്ടിന് വാഗ്ദാനം ചെയ്തു. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളതെന്ന് പറഞ്ഞ സൊബ്രാണി, നിക്ഷേപക സംഗമത്തില്‍ അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് കൂടുതല്‍ പ്രതിനിധികളെ കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കി.
ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ കാസര്‍കോട് ജില്ലയുടെ വിവിധ സാധ്യതകളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസര്‍കോട് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട് സ്വദേശികളായ വിദേശത്തുള്ള നിക്ഷേപകരെയും ജില്ലയിലെ സംരംഭകരെയും പങ്കെടുപ്പിച്ച് സെപ്തംബറിലാണ് റൈസിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, ലിങ്ക് ഇന്ത്യ ഡയറക്ടര്‍ ഹരീഷ് കുമാര്‍, പ്ലേസ്‌മെന്റ് മാനേജര്‍ സുനില്‍കുമാര്‍, അക്കാദമി മാനേജര്‍ സജേഷ് നായര്‍, അസാപ് സി.എസ്.പി കാസര്‍കോട് മാനേജര്‍ സുസ്മിത് എസ് മോഹന്‍, ലിങ്ക് അക്കാദമിയിലെ കെ. ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it