റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും; പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ നിക്ഷേപം
കാസര്‍കോട്: ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും. രാവിലെ 9.30ന് ഉദുമ ലളിത് ഹോട്ടലില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. […]
കാസര്‍കോട്: ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും. രാവിലെ 9.30ന് ഉദുമ ലളിത് ഹോട്ടലില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. […]
കാസര്‍കോട്: ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും. രാവിലെ 9.30ന് ഉദുമ ലളിത് ഹോട്ടലില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ജില്ലയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രൊജക്ടുകളും ജില്ലയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കും. ഇതിനായി 15 പ്രൊജക്ട് ആശയങ്ങള്‍ തിരഞ്ഞെടുത്തു.
ചെറുകിട, വന്‍കിട വ്യവസായവുമായി ബന്ധപ്പെട്ട് എട്ടും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അഞ്ചും വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് രണ്ടും പ്രൊജക്ട് ആശയങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് കൂടാതെ കുടുംബശ്രീയുടെയും ആരോഗ്യ മേഖലയുടെയും പ്രത്യേക പദ്ധതി ആശയങ്ങളും അവതരിപ്പിക്കും.
ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള ജില്ലയില്‍ നിക്ഷേപത്തിനുള്ള അനുകൂല അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുന്നതോടെ എത്ര റവന്യൂ ഭൂമിയുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമാകുമെന്നും ഈ ഭൂമിയില്‍ വ്യവസായ വികസനം നടപ്പാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 12ന് കാസര്‍കോടിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും കേരളത്തിന്റെ വ്യവസായ നയം എന്ന വിഷയത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും ക്ലാസ് അവതരിപ്പിക്കും.
19ന് രാവിലെ 9.30ന് ജില്ലയിലെ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് വിഷയം അവതരിപ്പിക്കും. രാവിലെ 10.30ന് മാലിന്യ നിര്‍മാര്‍ജന രംഗത്തെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിഷയം അവതരിപ്പിക്കും. ആയുഷ് ടൂറിസത്തിന്റെ സാധ്യതകളും എഫ്.സി.ഐകള്‍ക്ക് വേണ്ടിയുള്ള കണ്‍സോര്‍ഷ്യമുണ്ടാക്കുന്നതും സംബന്ധിച്ച് സിവില്‍ സപ്ലൈസ് കമ്മീഷണറും നാഷണല്‍ ആയൂഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുമായ ഡോ. ഡി. സജിത് ബാബു വിഷയാവതരണം നടത്തും.
സമാപന ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിക്ഷേപക സംഗമത്തില്‍ നിക്ഷേപകര്‍ അംഗീകരിച്ച പദ്ധതി ആശയങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ എന്നിവരും സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.