റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: നിക്ഷേപ സൗഹൃദത്തിന് സഹായകരമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി ജില്ലാ വ്യവസായ കേന്ദ്രം നടപ്പിലാക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യവസായ സാധ്യത ഏറെയുള്ള ജില്ലയെ കുറഞ്ഞ കാലത്തിനുള്ളില്‍ വ്യവസായ ഹബ്ബാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ […]

കാസര്‍കോട്: നിക്ഷേപ സൗഹൃദത്തിന് സഹായകരമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി ജില്ലാ വ്യവസായ കേന്ദ്രം നടപ്പിലാക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ സാധ്യത ഏറെയുള്ള ജില്ലയെ കുറഞ്ഞ കാലത്തിനുള്ളില്‍ വ്യവസായ ഹബ്ബാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ജില്ലയിലെ വിവിധ വ്യവസായ മേഖലകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവന്‍ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ചെയര്‍മാനായും ജില്ലാ കലക്ടര്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രക്ഷാധികാരികളാവും.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ജീവനക്കാര്‍, യോഗത്തില്‍ പങ്കെടുത്ത ജില്ലയിലെ നിക്ഷേപകരെയും ഉള്‍പ്പെടുത്തി പ്രോജക്ട് ഐഡന്റിഫിക്കേഷന്‍, ഇന്‍വെസ്റ്റേഴ്‌സ് ഐഡന്റിഫിക്കേഷന്‍, ലാന്‍ഡ് ഐഡന്റിഫിക്കേഷന്‍, പ്രോഗ്രാം കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി എന്നീ അഞ്ച് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ കാസര്‍കോട് ജില്ലയുടെ വിവിധ സാധ്യതകളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൈസിംഗ് കാസര്‍കോട് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന കാസര്‍കോട് സ്വദേശികളായവരെ ജില്ലയിലേക്ക് നിക്ഷേപകരായി ക്ഷണിക്കലാണ് പദ്ധതിയുടെ ഉദ്ദേശ്യം.

Related Articles
Next Story
Share it