• #102645 (no title)
  • We are Under Maintenance
Saturday, September 30, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

റൈസിംഗ് കാസര്‍കോട് നിക്ഷേപ സംഗമത്തിന് സമാപനം; 282 കോടി രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില്‍ അന്തിമമാക്കി

Utharadesam by Utharadesam
September 19, 2023
in BEKAL, LOCAL NEWS
Reading Time: 1 min read
A A
0
റൈസിംഗ് കാസര്‍കോട് നിക്ഷേപ സംഗമത്തിന് സമാപനം; 282 കോടി രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില്‍ അന്തിമമാക്കി

ബേക്കല്‍: രണ്ട് ദിവസം നീണ്ട നിക്ഷേപ സംഗമം, ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വിവിധ സെഷനുകള്‍, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍, പ്രൊജക്ട് ആശയങ്ങളുമായി നിക്ഷേപകര്‍ക്ക് മുന്നില്‍ ഇരുപത് പേര്‍. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം നിക്ഷേപകരുടെ പങ്കാളിത്തം കൊണ്ടും ഇടപെടല്‍ കൊണ്ടും നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ടും വന്‍ വിജയമായി. നിക്ഷേപക സംഗമത്തിലൂടെ ജില്ലയില്‍ 282 കോടി രൂപയുടെ നിക്ഷേപത്തിന് അന്തിമ രൂപമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 300 കോടി രൂപയുടെ പ്രവാസി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിന്റെ സാധ്യതയും ഡി.പി.ആറും പഠിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
ആദ്യദിനം നൂറോളം നിക്ഷേപകര്‍ക്ക് മുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട 22 പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. നിക്ഷേപകര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകള്‍ സംരംഭങ്ങള്‍ ആക്കി മാറ്റാനുള്ള പിന്തുണാ സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ സമിതിയില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ അംഗങ്ങള്‍ ആയിരിക്കും.
നിക്ഷേപക സംഗമത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപ താല്‍പര്യം അറിയിച്ച സംരംഭകര്‍ക്കായി വരും ദിവസങ്ങളില്‍ പ്രത്യേകം യോഗം ചേരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോന്‍ ജോസ്, ജാസ്മിന്‍ കബീര്‍, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, നവകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിക്ഷേപക സംഗമത്തിന്റെ സമാപന പരിപാടി എല്‍.എസ്.ജി.ഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശരദാ മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
മികച്ച സേവനത്തിനുള്ള കേന്ദ്രസര്‍ക്കാറിന്റെ അവാര്‍ഡ് ജേതാവായ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയെ ചടങ്ങില്‍ ആദരിച്ചു.
സമം അവാര്‍ഡ് ജേതാവായിരുന്ന മുന്‍ കോട്ടയം ജില്ലാ കലക്ടര്‍ പി.കെ ജയശ്രീയെ എല്‍.എസ്.ജി.ഡി ചീഫ് അഡീഷണല്‍ സെക്രട്ടറി ശരദാ മുരളിധരന്‍ സമം അവാര്‍ഡ് നല്‍കി ആദരിച്ചു.
സിവില്‍ സപ്ലൈസ് കമ്മീഷണറും നാഷണല്‍ അയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുമായ ഡോ. ഡി. സജിത്ത് ബാബു, ആര്‍ക്കിടെക്ടും നഗരസൂത്രകനുമായ പദ്മശ്രീ ഡോ. ജി ശങ്കര്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
മുന്‍ എം.പി പി. കരുണാകരന്‍, സിപിസിആര്‍ഐ പ്രതിനിധി ഡോ. രമേശ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ജി.സി ബഷീര്‍, ഇ പത്മാവതി, ശുചിത്വമിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ എ.ലക്ഷ്മി, എ.എസ്.എസ്.ഡബ്ല്യു.എം പ്രതിനിധി മിഥുന്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

ShareTweetShare
Previous Post

ബേളയിലെ കാടുപിടിച്ച ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടും

Next Post

സി. മാഹിന്‍ ഹാജി

Related Posts

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

September 30, 2023
പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

September 30, 2023

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

September 30, 2023
ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ തിരോധാനം; ബദിയടുക്ക പൊലീസ് കോഴിക്കോട്ടേക്ക്

September 30, 2023
പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

September 30, 2023
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

September 30, 2023
Next Post
സി. മാഹിന്‍ ഹാജി

സി. മാഹിന്‍ ഹാജി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS