അവശ്യസാധനങ്ങളുടെ വിലക്കയറ്റം; സാധാരണക്കാര്‍ വിയര്‍ക്കുന്നു

കാസര്‍കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. അതോടൊപ്പം ഇരുട്ടടിയായി കെ.എസ്.ഇ.ബി ബില്ലിനൊപ്പമുള്ള ഡിപ്പോസിറ്റ് തുക അടക്കാനുള്ള നിര്‍ദ്ദേശവും. കുടുംബ ബജറ്റുകള്‍ താളം തെറ്റിയിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടല്‍ നടത്താത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് പോലും കഷ്ടപ്പെടുകയാണ് സാധാരണക്കാര്‍. കാലവര്‍ഷം കനത്തതോടെ പലര്‍ക്കും സ്ഥിര ജോലികള്‍ക്ക് പോവാന്‍ പറ്റാത്ത അവസ്ഥയുണ്ട്. വിപണികളെ ഉണര്‍ത്തിയിരുന്ന മത്സ്യമേഖല കഴിഞ്ഞ ഒരു വര്‍ഷമായി മീന്‍ ലഭ്യതയില്ലാതെ അടഞ്ഞുകിടക്കുന്നു. ഒപ്പം ട്രോളിംഗ് നിരോധനവും. തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലാണ്. മത്തിയുടെ വില 400നോടടുത്തെത്താന്‍ ഇത് […]

കാസര്‍കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. അതോടൊപ്പം ഇരുട്ടടിയായി കെ.എസ്.ഇ.ബി ബില്ലിനൊപ്പമുള്ള ഡിപ്പോസിറ്റ് തുക അടക്കാനുള്ള നിര്‍ദ്ദേശവും. കുടുംബ ബജറ്റുകള്‍ താളം തെറ്റിയിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടല്‍ നടത്താത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് പോലും കഷ്ടപ്പെടുകയാണ് സാധാരണക്കാര്‍. കാലവര്‍ഷം കനത്തതോടെ പലര്‍ക്കും സ്ഥിര ജോലികള്‍ക്ക് പോവാന്‍ പറ്റാത്ത അവസ്ഥയുണ്ട്. വിപണികളെ ഉണര്‍ത്തിയിരുന്ന മത്സ്യമേഖല കഴിഞ്ഞ ഒരു വര്‍ഷമായി മീന്‍ ലഭ്യതയില്ലാതെ അടഞ്ഞുകിടക്കുന്നു. ഒപ്പം ട്രോളിംഗ് നിരോധനവും. തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലാണ്. മത്തിയുടെ വില 400നോടടുത്തെത്താന്‍ ഇത് കാരണവുമായി. അതിഥി തൊഴിലാളികളുടെ കടന്നുകയറ്റം മൂലം തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ. അതിഥി തൊഴിലാളികളുടെ കണക്കെടുപ്പൊന്നും നടക്കുന്നില്ല. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതാണ് വലിയ ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. തക്കാളി നൂറിനോടടുത്തെത്തി നില്‍ക്കുന്നു. കോഴി ഇറച്ചി കഴിഞ്ഞ രണ്ടുമാസമായി 165 രൂപയില്‍ നില്‍ക്കുന്നു. പച്ചക്കറി വില കുത്തനെ ഉയരുന്നു. സാമ്പാറിനുള്ള പച്ചക്കറി വില 80ല്‍ നിന്ന് 100ലേക്ക് കടന്നു. സാധാരണക്കാരുടെ കൈ പൊള്ളിക്കുന്ന വില കയറ്റമാണ് വിപണിയിലെങ്ങും. ഇതിനിടയിലാണ് കെ.എസ്.ഇ.ബി ബില്ലിനോടൊപ്പം ഡിപ്പോസിറ്റ് തുക കൂടി അടക്കാനുള്ള നിര്‍ദ്ദേശവും. ബില്ല് കണ്ട് ഉപഭോക്താക്കള്‍ ഷോക്കടിച്ചു നില്‍ക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജനജീവിതം ദുസ്സഹമായി തുടരുമ്പോഴും കണ്ണടച്ചിരിക്കുകയാണ് സര്‍ക്കാറുകള്‍. വിപണിയില്‍ യാതൊരുവിധ ഇടപെടലുകളും നടത്തുന്നില്ല.

Related Articles
Next Story
Share it