റിപ്പര്‍ മോഡല്‍ ആക്രമണം; യുവതിയുടെ കഴുത്തില്‍ കയര്‍ കുരുക്കി തലക്കടിച്ച് പരിക്കേല്‍പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ കണ്ട് കാട്ടിലേക്ക് ഓടിമറഞ്ഞ യുവാവ്, കാഞ്ഞിരപ്പൊയിലില്‍ യുവതിയുടെ കഴുത്തില്‍ കയര്‍ കുരുക്കി തലക്കടിച്ച് പരിക്കേല്‍പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബുധനാഴ്ചയാണ് സംഭവം. കാഞ്ഞിരപൊയിലിലെ അനില്‍കുമാറിന്റെ ഭാര്യ വിജിത(30)യാണ് റിപ്പര്‍ മോഡല്‍ ആക്രമണത്തിനിരയായത്. മുക്കാല്‍ പവന്‍ വീതമുള്ള വള, കമ്മല്‍, മാല എന്നിവ കവര്‍ന്നു. കഴിഞ്ഞദിവസം കാഞ്ഞിരപ്പൊയിലിലെ തന്നെ സ്ത്രീയുടെ വീട്ടില്‍ കയറി മുപ്പതിനായിരം രൂപ കൈക്കലാക്കിയതിനു ശേഷം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവും കഴിച്ച് സ്ഥലം വിട്ട തായന്നൂര്‍ കറുകവളപ്പിലെ അശോകനാണ് റിപ്പര്‍ മോഡല്‍ അക്രമം […]

കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ കണ്ട് കാട്ടിലേക്ക് ഓടിമറഞ്ഞ യുവാവ്, കാഞ്ഞിരപ്പൊയിലില്‍ യുവതിയുടെ കഴുത്തില്‍ കയര്‍ കുരുക്കി തലക്കടിച്ച് പരിക്കേല്‍പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബുധനാഴ്ചയാണ് സംഭവം. കാഞ്ഞിരപൊയിലിലെ അനില്‍കുമാറിന്റെ ഭാര്യ വിജിത(30)യാണ് റിപ്പര്‍ മോഡല്‍ ആക്രമണത്തിനിരയായത്. മുക്കാല്‍ പവന്‍ വീതമുള്ള വള, കമ്മല്‍, മാല എന്നിവ കവര്‍ന്നു. കഴിഞ്ഞദിവസം കാഞ്ഞിരപ്പൊയിലിലെ തന്നെ സ്ത്രീയുടെ വീട്ടില്‍ കയറി മുപ്പതിനായിരം രൂപ കൈക്കലാക്കിയതിനു ശേഷം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവും കഴിച്ച് സ്ഥലം വിട്ട തായന്നൂര്‍ കറുകവളപ്പിലെ അശോകനാണ് റിപ്പര്‍ മോഡല്‍ അക്രമം നടത്തിയതെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് സംഘം കാഞ്ഞിരപ്പൊയില്‍ വളഞ്ഞു. ഇവിടെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. അശോകന്റെ കൂട്ടു പ്രതി മഞ്ജുനാഥയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും കാട്ടില്‍ ഒളിത്താവളമാക്കി രാത്രികാലങ്ങളില്‍ കവര്‍ച്ച നടത്തിവരികയായിരുന്നു. അതിനിടയിലാണ് കാഞ്ഞിരപൊയിലിലെ വീട്ടിലെത്തി മുപ്പതിനായിരം രൂപ കവര്‍ന്നത്. വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട രണ്ടുപേരും ഓടിമറയുന്നതിനിടയില്‍ മഞ്ചുനാഥിനെ പിടികൂടിയിരുന്നു. അശോകന്‍ കാട്ടിലേക്കോടി മറയുകയായിരുന്നു. പൊലീസും നാട്ടുകാരും കാടരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടയിലാണ് ബുധനാഴ്ച വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച നടത്തി കാട്ടിലേക്കോടി മറഞ്ഞത്.

Related Articles
Next Story
Share it