എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും. ദുരിതബാധിതരുടെ കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്നണി ഭാരവാഹികള്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമായ ചികിത്സാ സംവിധാനം ജില്ലയിലൊരുക്കുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും തെരുവിലേക്കിറങ്ങുന്നത്. ജില്ലയില്‍ കാസര്‍കോടിന് പുറമേ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ചെമ്മട്ടംവയല്‍ എന്നിവിടങ്ങളില്‍ അവകാശ […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും. ദുരിതബാധിതരുടെ കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്നണി ഭാരവാഹികള്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമായ ചികിത്സാ സംവിധാനം ജില്ലയിലൊരുക്കുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും തെരുവിലേക്കിറങ്ങുന്നത്. ജില്ലയില്‍ കാസര്‍കോടിന് പുറമേ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ചെമ്മട്ടംവയല്‍ എന്നിവിടങ്ങളില്‍ അവകാശ ദിനം ആചരിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാവിലെ പത്തിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കോറോണയുടെ സാഹചര്യത്തിലെങ്കിലും ജില്ലയിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആവശ്യമായ ചികില്‍സ കിട്ടാത്തത് കൊണ്ടാണ് കുട്ടികള്‍ മരിച്ചു കൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. വിദഗ്ധ ചികിത്സയ്ക്കുള്ള സംവിധാനവും ന്യൂറോളജിസ്റ്റടക്കമുള്ള ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്താന്‍ ഇനിയും കാലതാസമുണ്ടാകരുത്. പെന്‍ഷന്‍ വൈകിപ്പിക്കാതെ കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അരുണി ചന്ദ്രന്‍ കാടകം സംബന്ധിച്ചു.

Related Articles
Next Story
Share it