പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് ഹൈക്കോടതി

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഒരുമിച്ചു ജീവിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും കാട്ടി പെണ്‍കുട്ടിയും കാമുകനും നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇരുവര്‍ക്കും ആവശ്യമായ സുരക്ഷ നല്‍കാന്‍ ജസ്റ്റിസ് അല്‍ക്ക സരിന്‍ പോലീസിന് നിര്‍ദേശം നല്‍കി. 19 വയസ്സുള്ള പെണ്‍കുട്ടിയും 20 വയസ്സുള്ള ആണ്‍കുട്ടിയുമാണ് കോടതിയെ സമീപിച്ചത്. വീടുവിട്ടാണ് പെണ്‍കുട്ടി കാമുകനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു […]

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഒരുമിച്ചു ജീവിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും കാട്ടി പെണ്‍കുട്ടിയും കാമുകനും നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇരുവര്‍ക്കും ആവശ്യമായ സുരക്ഷ നല്‍കാന്‍ ജസ്റ്റിസ് അല്‍ക്ക സരിന്‍ പോലീസിന് നിര്‍ദേശം നല്‍കി.

19 വയസ്സുള്ള പെണ്‍കുട്ടിയും 20 വയസ്സുള്ള ആണ്‍കുട്ടിയുമാണ് കോടതിയെ സമീപിച്ചത്. വീടുവിട്ടാണ് പെണ്‍കുട്ടി കാമുകനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണെന്നും മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അമിതമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it