മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ അസ്വാരസ്യം; പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ അസ്വാരസ്യവും പ്രതിഷേധവും ശക്തമായതോടെ പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമം തുടങ്ങി. മഞ്ചേശ്വരത്ത് പ്രാദേശികതലത്തിലുണ്ടായ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ മഞ്ചേശ്വരത്ത് പ്രവര്‍ത്തകശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. ശില്‍പ്പശാലയ്ക്കെത്തിയ നേതാക്കളോട് ഒരു വിഭാഗം കയര്‍ത്ത് സംസാരിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പത്നാഭ കടപ്പുറം, നവീന്‍രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ത്തിയത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സുധാമ ഗോസാഡ, ജില്ലാ കമ്മിറ്റിയംഗവും തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയും വഹിക്കുന്ന […]

കാസര്‍കോട്: മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ അസ്വാരസ്യവും പ്രതിഷേധവും ശക്തമായതോടെ പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമം തുടങ്ങി. മഞ്ചേശ്വരത്ത് പ്രാദേശികതലത്തിലുണ്ടായ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ മഞ്ചേശ്വരത്ത് പ്രവര്‍ത്തകശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. ശില്‍പ്പശാലയ്ക്കെത്തിയ നേതാക്കളോട് ഒരു വിഭാഗം കയര്‍ത്ത് സംസാരിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പത്നാഭ കടപ്പുറം, നവീന്‍രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ത്തിയത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സുധാമ ഗോസാഡ, ജില്ലാ കമ്മിറ്റിയംഗവും തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയും വഹിക്കുന്ന പഞ്ചായത്തംഗം യാദവ ബഡാജെ എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. എന്നാല്‍ പത്മനാഭ കടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹാളിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു. കുറച്ചുനാളായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ശില്‍പ്പശാല നടത്താന്‍ സമ്മതിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഇതോടെ ശില്‍പ്പശാല നടത്താനാകാതെ നേതാക്കള്‍ തിരിച്ചുപോയി. പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത് ആഭ്യന്തരപ്രശ്നത്തിലെ വികാരം മാത്രമാണെന്ന് പത്മനാഭന്‍ കടപ്പുറം പറഞ്ഞു. ഉടന്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it