കര്‍ണാടക ഉപ്പിനങ്ങാടിയില്‍ മത്സ്യവുമായി പോകുകയായിരുന്ന ടെമ്പോ ബൈക്കിലിടിച്ച് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു

പുത്തൂര്‍: കര്‍ണാടക ഉപ്പിനങ്ങാടി ഗോളിത്തോട്ടിന് സമീപം സന്നാംപടിയില്‍ മത്സ്യവുമായി പോകുകയായിരുന്ന ടെമ്പോ ബൈക്കിലിടിച്ച് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ശക്തിനഗര്‍ കുന്തല്‍പാടിയിലെ സച്ചിന്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. ബൈക്കോടിച്ചിരുന്ന ബെല്‍ത്തങ്ങാടി സ്വദേശി അങ്കിതിന് ഗുരുതരമായി പരിക്കേറ്റു. അങ്കിതിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിയാടി ഭാഗത്തുനിന്ന് ഉപ്പിനങ്ങാടിയിലേക്ക് മീനുമായി പോകുകയായിരുന്ന ടെമ്പോ ഉപ്പിനങ്ങാടി ഭാഗത്തുനിന്ന് നെല്ലിയാടിയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സച്ചിനും അങ്കിതും റോഡിലേക്ക് തെറിച്ചുവീണു. സച്ചിന്റെ തലയിലൂടെ ടെമ്പോയുടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നാണ് […]

പുത്തൂര്‍: കര്‍ണാടക ഉപ്പിനങ്ങാടി ഗോളിത്തോട്ടിന് സമീപം സന്നാംപടിയില്‍ മത്സ്യവുമായി പോകുകയായിരുന്ന ടെമ്പോ ബൈക്കിലിടിച്ച് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ശക്തിനഗര്‍ കുന്തല്‍പാടിയിലെ സച്ചിന്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. ബൈക്കോടിച്ചിരുന്ന ബെല്‍ത്തങ്ങാടി സ്വദേശി അങ്കിതിന് ഗുരുതരമായി പരിക്കേറ്റു. അങ്കിതിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിയാടി ഭാഗത്തുനിന്ന് ഉപ്പിനങ്ങാടിയിലേക്ക് മീനുമായി പോകുകയായിരുന്ന ടെമ്പോ ഉപ്പിനങ്ങാടി ഭാഗത്തുനിന്ന് നെല്ലിയാടിയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സച്ചിനും അങ്കിതും റോഡിലേക്ക് തെറിച്ചുവീണു. സച്ചിന്റെ തലയിലൂടെ ടെമ്പോയുടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ടെമ്പോ നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it