പ്ലസ്ടു പരീക്ഷയില്‍ റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമത്

കാസര്‍കോട്: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്കോടെ ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമതെത്തി. ഗ്രേസ് മാര്‍ക്കിന്റെ അനുകൂല്യങ്ങളൊന്നുമില്ലാതെയാണ് 1199 എന്ന നേട്ടത്തിലേക്ക് ഈ മിടുക്കിയെത്തിയത്. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഫുള്‍മാര്‍ക്ക് നേടിയെങ്കിലും ഒന്നാംവര്‍ഷ ഇംഗ്ലീഷ് പരീക്ഷയില്‍ ഒരുമാര്‍ക്കിന്റെ കുറവ് വന്നതാണ് ഫുള്‍ മാര്‍ക്ക് എന്ന നേട്ടത്തിന് തടസ്സമായത്. പഠന പഠ്യേതര മേഖലകളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയ റിദാ ഫാത്തിമ സ്‌കൂളിനും നാടിനും അഭിമാനമുയര്‍ത്തുന്ന പ്രതിഭയാണ്. അക്കൗണ്ടിംഗ് […]

കാസര്‍കോട്: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്കോടെ ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമതെത്തി. ഗ്രേസ് മാര്‍ക്കിന്റെ അനുകൂല്യങ്ങളൊന്നുമില്ലാതെയാണ് 1199 എന്ന നേട്ടത്തിലേക്ക് ഈ മിടുക്കിയെത്തിയത്. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഫുള്‍മാര്‍ക്ക് നേടിയെങ്കിലും ഒന്നാംവര്‍ഷ ഇംഗ്ലീഷ് പരീക്ഷയില്‍ ഒരുമാര്‍ക്കിന്റെ കുറവ് വന്നതാണ് ഫുള്‍ മാര്‍ക്ക് എന്ന നേട്ടത്തിന് തടസ്സമായത്. പഠന പഠ്യേതര മേഖലകളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയ റിദാ ഫാത്തിമ സ്‌കൂളിനും നാടിനും അഭിമാനമുയര്‍ത്തുന്ന പ്രതിഭയാണ്. അക്കൗണ്ടിംഗ് മേഖലയിലെ മികച്ച പഠനവും തുടര്‍ന്ന് അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ മികച്ച കരിയറും ലക്ഷ്യമിടുന്നു. കളനാട് ദാറുല്‍ ഹംദ് (ദര്‍ഗാസ് കുടുംബം) അബൂബക്കര്‍ സിദ്ദീഖിന്റെയും ജാസിയാ അബൂബക്കറിന്റെയും മകളാണ്. മികച്ച വിജയം നേടി ചന്ദ്രഗിരി സ്‌കൂളിന് അഭിമാനമായ റിദാ ഫാത്തിമയെ സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ഹാജി, പ്രിന്‍സിപ്പല്‍ മാര്‍ജി എസ്, പി.ടി.എ പ്രസിഡണ്ട് നസീര്‍ കൂവത്തൊട്ടി, എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് കോളിയടുക്കം അഭിനന്ദിച്ചു.

Related Articles
Next Story
Share it