ധര്‍മ്മദൈവങ്ങള്‍ക്ക് പുത്തരി വിളമ്പാന്‍ നെല്‍കൃഷിക്ക് തുടക്കമിട്ട് മീത്തല്‍ തറവാട്ടുകാര്‍

പാലക്കുന്ന്: തൊണ്ടച്ചനും പരിവാര ധര്‍മ്മദൈവങ്ങള്‍ക്കും കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാന്‍ കീഴൂര്‍ മീത്തല്‍ വീട് തറവാട് കമ്മിറ്റി സ്വന്തം പാടത്ത് നെല്‍കൃഷി ഇറക്കി. സ്ത്രീ പുരുഷ ഭേദമന്യേ തറവാട്ടംഗങ്ങള്‍ പാടത്ത് ഞാറിടാനെത്തി നാട്ടി ഉത്സവത്തില്‍ പങ്കെടുത്തു. പാലക്കുന്ന് കഴകം കീഴൂര്‍ മീത്തല്‍ വീട് തറവാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പുതിയൊടുക്കല്‍ അടിയന്തിരത്തിനും കളനാട് കിഴക്കേവീട് തറവാട്ടിലെ കുറത്തിയമ്മക്കും പുത്തരി വിളമ്പാനാണ് ഇവിടെ നെല്‍ക്കൃഷി ചെയ്യാന്‍ തറവാട്ടുകാര്‍ തീരുമാനിച്ചത്. മുഖ്യ രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഞാറ് നട്ട് ഉദ്ഘാടനം […]

പാലക്കുന്ന്: തൊണ്ടച്ചനും പരിവാര ധര്‍മ്മദൈവങ്ങള്‍ക്കും കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാന്‍ കീഴൂര്‍ മീത്തല്‍ വീട് തറവാട് കമ്മിറ്റി സ്വന്തം പാടത്ത് നെല്‍കൃഷി ഇറക്കി.
സ്ത്രീ പുരുഷ ഭേദമന്യേ തറവാട്ടംഗങ്ങള്‍ പാടത്ത് ഞാറിടാനെത്തി നാട്ടി ഉത്സവത്തില്‍ പങ്കെടുത്തു. പാലക്കുന്ന് കഴകം കീഴൂര്‍ മീത്തല്‍ വീട് തറവാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പുതിയൊടുക്കല്‍ അടിയന്തിരത്തിനും കളനാട് കിഴക്കേവീട് തറവാട്ടിലെ കുറത്തിയമ്മക്കും പുത്തരി വിളമ്പാനാണ് ഇവിടെ നെല്‍ക്കൃഷി ചെയ്യാന്‍ തറവാട്ടുകാര്‍ തീരുമാനിച്ചത്. മുഖ്യ രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡണ്ട് ശേഖരന്‍ അരമങ്ങാനം അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ പാറമ്മല്‍, രവീന്ദ്രന്‍ മണ്ഡലിപ്പാറ, വിനോദന്‍, പ്രഭാകരന്‍ ഞെക്ലി, എം.വി.ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ അമരാവതി, പ്രഭാകരന്‍ തെക്കേക്കര, ബാലകൃഷ്ണന്‍, ബാബു മണിയങ്ങാനം, ശൈലജ, ചന്ദ്രാവതി, ഗീത എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it