റിയാസ് മൗലവി വധക്കേസില്‍ വിധി നാളെ

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. നേരത്തെ വിധി പറയുന്നത് കോടതി രണ്ടുതവണ മാറ്റിവെച്ചിരുന്നു. നാളെ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), കേളുഗുഡെ മാത്തയിലെ നിധിന്‍ (26), കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖില്‍ എന്നിവരാണ് […]

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. നേരത്തെ വിധി പറയുന്നത് കോടതി രണ്ടുതവണ മാറ്റിവെച്ചിരുന്നു. നാളെ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), കേളുഗുഡെ മാത്തയിലെ നിധിന്‍ (26), കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2017 മാര്‍ച്ച് 21ന് അര്‍ധരാത്രിയിലാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം പഴയചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനിടെയുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഘട്ടനത്തില്‍ അജേഷിനും നിധിനും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യേത്താടെ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത റിയാസ് മൗലവിയെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Articles
Next Story
Share it