കൊളത്തൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു

ബേഡകം: കൊളത്തൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. കൊളത്തൂര്‍ പ്ലാത്തിയില്‍ അനധികൃതമായി നിര്‍മിച്ച കുടിലുകള്‍ക്കാണ് തീയിട്ടത്. ഇവിടെ ആള്‍താമസമുണ്ടായിരുന്നില്ല. കാസര്‍കോട് ഭൂരേഖ അഡീഷണല്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍, വില്ലേജ് ഓഫീസര്‍ നോയല്‍ റേഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ നശിപ്പിച്ചത്. പെര്‍ളടുക്കം-പാണ്ടിക്കണ്ടം റോഡരികിലെ പ്ലാത്തി പാറപ്പുറത്താണ് കയ്യേറ്റം നടന്നിരിക്കുന്നത്. കുടിലുകള്‍ കെട്ടിയ ശേഷം ചെങ്കല്ലുകള്‍ ഉപയോഗിച്ച് അതിര് നിര്‍ണയിച്ചതായും കണ്ടെത്തി. പെര്‍ളടുക്കം-കല്ലളി റോഡരികിലെ മഞ്ഞനടുക്കത്തും സമാനരീതിയില്‍ ആറ് കുടിലുകള്‍ […]

ബേഡകം: കൊളത്തൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. കൊളത്തൂര്‍ പ്ലാത്തിയില്‍ അനധികൃതമായി നിര്‍മിച്ച കുടിലുകള്‍ക്കാണ് തീയിട്ടത്. ഇവിടെ ആള്‍താമസമുണ്ടായിരുന്നില്ല. കാസര്‍കോട് ഭൂരേഖ അഡീഷണല്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍, വില്ലേജ് ഓഫീസര്‍ നോയല്‍ റേഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ നശിപ്പിച്ചത്. പെര്‍ളടുക്കം-പാണ്ടിക്കണ്ടം റോഡരികിലെ പ്ലാത്തി പാറപ്പുറത്താണ് കയ്യേറ്റം നടന്നിരിക്കുന്നത്. കുടിലുകള്‍ കെട്ടിയ ശേഷം ചെങ്കല്ലുകള്‍ ഉപയോഗിച്ച് അതിര് നിര്‍ണയിച്ചതായും കണ്ടെത്തി. പെര്‍ളടുക്കം-കല്ലളി റോഡരികിലെ മഞ്ഞനടുക്കത്തും സമാനരീതിയില്‍ ആറ് കുടിലുകള്‍ നിര്‍മിച്ചതായി റവന്യൂ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇവിടത്തെ അഞ്ച് കുടിലുകളില്‍ താമസമില്ല. ഒരുകുടിലില്‍ വിധവയായ സ്ത്രീയും രണ്ട് മക്കളും താമസിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥലം കയ്യേറി കുടില്‍ നിര്‍മിച്ചവരെ കണ്ടെത്തി ഭൂസംരക്ഷണനിയമപ്രകാരം കേസെടുക്കാനും കുടിലുകള്‍ നശിപ്പിക്കാനും അഡീഷണല്‍ തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് കമുക്, ഓല തുടങ്ങിയവ ഉപയോഗിച്ച് താത്ക്കാലിക ഷെഡുകള്‍ പണിതത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഒരു കുടിലില്‍ താമസമുള്ളതിനാല്‍ ഇത് എങ്ങനെ പൊളിച്ചുനീക്കുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് ആശയക്കുഴപ്പമുണ്ട്.

Related Articles
Next Story
Share it