ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
കാസര്‍കോട്: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് വെച്ച് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. മാന്യ ഭാഗത്ത് നിന്നും അടുക്കത്ത്ബയല്‍ ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്നു ലോറികളാണ് തടഞ്ഞത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാലാണ് ലോറികള്‍ പിടിച്ചെടുത്തതെന്ന് റവന്യു അധികൃതര്‍ വിശദമാക്കി. ചെങ്കല്ല് മുറിച്ചെടുക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതരെ നിരന്തരം ബന്ധപ്പെടുകയും ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും അധികൃതര്‍ ചെങ്കല്ല് മേഖലയെ […]

കാസര്‍കോട്: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് വെച്ച് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. മാന്യ ഭാഗത്ത് നിന്നും അടുക്കത്ത്ബയല്‍ ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്നു ലോറികളാണ് തടഞ്ഞത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാലാണ് ലോറികള്‍ പിടിച്ചെടുത്തതെന്ന് റവന്യു അധികൃതര്‍ വിശദമാക്കി.
ചെങ്കല്ല് മുറിച്ചെടുക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതരെ നിരന്തരം ബന്ധപ്പെടുകയും ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും അധികൃതര്‍ ചെങ്കല്ല് മേഖലയെ നിയമത്തിന്റെ പേരില്‍ ഉപദ്രവിക്കുകയാണെന്നും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും ചെങ്കല്‍-ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഏരിയാ സെക്രട്ടറി ഹുസൈന്‍ ബേര്‍ക്ക പറഞ്ഞു.