റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെയും മറ്റന്നാളും ചെമ്മനാട്ട്

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി.മേള-വൊക്കേഷണല്‍ എക്സ്പോ എന്നിവക്കായി എത്തുന്ന വിദ്യാര്‍ത്ഥി പ്രതിഭകളെ സ്വീകരിക്കാന്‍ ചെമ്മനാട് ഒരുങ്ങി. ഏഴ് ഉപജില്ലകളില്‍ നിന്നായി 122 ഇനങ്ങളില്‍ 2060 വിദ്യാര്‍ത്ഥികളും ടീച്ചിങ് എയ്ഡ് മത്സരത്തില്‍ 42 അധ്യാപകരും മത്സരിക്കാനെത്തും. നാളെ ശാസ്ത്രമേള, പ്രവര്‍ത്തി പരിചയമേള, ഐ.ടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവയും ചെറുധാന്യങ്ങള്‍: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. സെമിനാറിന് സി.പി.സി. […]

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി.മേള-വൊക്കേഷണല്‍ എക്സ്പോ എന്നിവക്കായി എത്തുന്ന വിദ്യാര്‍ത്ഥി പ്രതിഭകളെ സ്വീകരിക്കാന്‍ ചെമ്മനാട് ഒരുങ്ങി. ഏഴ് ഉപജില്ലകളില്‍ നിന്നായി 122 ഇനങ്ങളില്‍ 2060 വിദ്യാര്‍ത്ഥികളും ടീച്ചിങ് എയ്ഡ് മത്സരത്തില്‍ 42 അധ്യാപകരും മത്സരിക്കാനെത്തും. നാളെ ശാസ്ത്രമേള, പ്രവര്‍ത്തി പരിചയമേള, ഐ.ടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവയും ചെറുധാന്യങ്ങള്‍: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. സെമിനാറിന് സി.പി.സി. ആര്‍.ഐ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ നിലോഫര്‍ ഇല്ല്യാസ്‌കുട്ടി നേതൃത്വം നല്‍കും. രണ്ടാം ദിനത്തില്‍ സാമൂഹ്യശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും.
പ്രവൃത്തിപരിചയ മേളയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങള്‍ കാണാനും വൊക്കേഷണല്‍ എക്സ്പോയും വിപണനമേളയും സന്ദര്‍ശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. നാളെ രാവിലെ 10.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനാകും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനുമായ സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്‍, സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി, ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്‍.എ ബദറുല്‍ മുനീര്‍, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല, പ്രിന്‍സിപ്പള്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., ഇബ്രാഹിം കരീം ഉപ്പള, യൂസഫ് വി.പി, സത്താര്‍ ആതവനാട്, സ്വീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗഫൂര്‍ ദേളി എന്നിവര്‍ പങ്കെടുത്തു.

വിളംബര ഘോഷയാത്ര നടത്തി

ചെമ്മനാട്: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര നടത്തി. സ്‌കൂള്‍ മാനേജറും മുന്‍ മന്ത്രിയുമായ സി.ടി. അഹമ്മദലി ഫ്ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് പുലിക്കുന്ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാന്റിലൂടെ ചുറ്റി പ്രസ്‌ക്ലബ് ജംഗ്ഷനില്‍ അവസാനിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എന്‍.എ. ബദറുല്‍ മുനീര്‍, വാര്‍ഡ് അംഗം അമീര്‍ പാലോത്ത്, പ്രിന്‍സിപ്പള്‍ ഡോ. എ. സുകുമാരന്‍ നായര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുല്ല, ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്മദ്, പ്രസ്‌ക്ലബ് സെക്രട്ടറി പ്രദീപ് നാരായണന്‍, ഇബ്രാഹിം കരീം ഉപ്പള, യൂസുഫ് വി.പി, സത്താര്‍ ആതവനാട്, സി.എച്ച് റഫീഖ്, സി.എച്ച് സാജു, അധ്യാപകര്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു. പൂര്‍വ വിദ്യാര്‍ത്ഥികളും ഘോഷയാത്രയുടെ ഭാഗമായി. ചെണ്ടമേളവും മുത്തുക്കുടകളും ഘോഷയാത്രക്ക് പൊലിമയേകി.

Related Articles
Next Story
Share it