കുഞ്ഞുമനസ്സുകളിലെ ശാസ്ത്ര കൗതുകം ഉണര്‍ന്നു; റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ചെര്‍ക്കളയില്‍ തുടക്കം

കാസര്‍കോട്: വിദ്യാര്‍ത്ഥി മനസ്സുകളിലുണര്‍ന്ന ശാസ്ത്ര കൗതുകങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് രാവിലെ ചെര്‍ക്കളയില്‍ തുടക്കമായി. 68 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കാന്‍ 880 ഓളം വിദ്യാര്‍ത്ഥികളാണ് ഏഴ് ഉപജില്ലകളില്‍ നിന്നായി എത്തുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ കൂറ്റന്‍ കട്ടൗട്ടിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പകര്‍ത്തിയ ശേഷമാണ് എം.പി ഉദ്ഘാടന വേദിയിലെത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് […]

കാസര്‍കോട്: വിദ്യാര്‍ത്ഥി മനസ്സുകളിലുണര്‍ന്ന ശാസ്ത്ര കൗതുകങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് രാവിലെ ചെര്‍ക്കളയില്‍ തുടക്കമായി. 68 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കാന്‍ 880 ഓളം വിദ്യാര്‍ത്ഥികളാണ് ഏഴ് ഉപജില്ലകളില്‍ നിന്നായി എത്തുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ കൂറ്റന്‍ കട്ടൗട്ടിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പകര്‍ത്തിയ ശേഷമാണ് എം.പി ഉദ്ഘാടന വേദിയിലെത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോസ്ഥര്‍, സംഘാടക സമിതി ഭാരവാഹികള്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ശാസ്‌ത്രോത്സവം നാളെ സമാപിക്കും.

Related Articles
Next Story
Share it