റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; അഴക് വരച്ചിട്ട് തെരുവോര ചിത്രരചന
തൃക്കരിപ്പൂര്‍: നവംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടക്കാവില്‍ സംഘടിപ്പിച്ച 'വരയഴക്' തെരുവോര ചിത്രരചനാ ക്യാമ്പില്‍ അഴകാര്‍ന്ന ചിത്രങ്ങള്‍ വിരിഞ്ഞു.പ്രശസ്ത ശില്‍പിയും ചിത്രകാരനും മുന്‍ കേരള ലളിതകലാ അക്കാദമിയംഗവുമായ രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ വരയഴക് ഉദ്ഘാടനം ചെയ്തു.പ്രമോദ് അടുത്തില, സുരഭി ഈയ്യക്കാട്, രവി പിലിക്കോട്, വസുദേവ് പി., പ്രസാദ് നാരായണന്‍, സൂരജ് കക്കറയില്‍, ശ്യം പ്രസാദ് കാഞ്ഞങ്ങാട്, രാഹുല്‍ ഉദിനൂര്‍ തുടങ്ങിയ […]

തൃക്കരിപ്പൂര്‍: നവംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടക്കാവില്‍ സംഘടിപ്പിച്ച 'വരയഴക്' തെരുവോര ചിത്രരചനാ ക്യാമ്പില്‍ അഴകാര്‍ന്ന ചിത്രങ്ങള്‍ വിരിഞ്ഞു.
പ്രശസ്ത ശില്‍പിയും ചിത്രകാരനും മുന്‍ കേരള ലളിതകലാ അക്കാദമിയംഗവുമായ രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ വരയഴക് ഉദ്ഘാടനം ചെയ്തു.
പ്രമോദ് അടുത്തില, സുരഭി ഈയ്യക്കാട്, രവി പിലിക്കോട്, വസുദേവ് പി., പ്രസാദ് നാരായണന്‍, സൂരജ് കക്കറയില്‍, ശ്യം പ്രസാദ് കാഞ്ഞങ്ങാട്, രാഹുല്‍ ഉദിനൂര്‍ തുടങ്ങിയ കലാകാരന്‍മാര്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.
ചടങ്ങില്‍ പി.വി അനുമോദ് അധ്യക്ഷത വഹിച്ചു.
പി. അഷ്‌റഫ്, ഷിഹാബുദ്ദീന്‍ കെ., സുരേശന്‍ വി.വി, സത്യന്‍ മാസ്റ്റര്‍, ലീന ടീച്ചര്‍, മുഹമ്മദ് ഇര്‍ഷാദ്, ദേവരാജന്‍ കുണ്ടാര, ആഷിക്ക് പി.സി തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ റഷീദ് മൂപ്പന്റകത്ത് സ്വാഗതവും രാജീവന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.