റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കാറഡുക്കയില്‍; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടക്കും. 12 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷത വഹിച്ചു.21 വര്‍ഷത്തെ കാലയളവിന് ശേഷമാണ് കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലേക്ക് കലോത്സവം എത്തുന്നത്.കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, […]

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടക്കും. 12 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷത വഹിച്ചു.
21 വര്‍ഷത്തെ കാലയളവിന് ശേഷമാണ് കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലേക്ക് കലോത്സവം എത്തുന്നത്.
കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സംഘാടക സമിതി ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ വര്‍ക്കിംഗ് ചെയര്‍മാനായും ഡി.ഡി.ഇ എന്‍.നന്ദികേശന്‍ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എസ്.എന്‍.സരിത വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനറായി ഉദയകുമാരി, മണികണ്ഠന്‍, രഘുറാം ബട്ട്, കെ. നാരായണ ദേലംപാടി, എം. സഞ്ജീവ, മീരാ ജോസ് എന്നിവരെയും ട്രഷററായി ഡി.ഇ.ഒ ദിനേശിനേയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it