കാടകം: കാറഡുക്കയുടെ ഗ്രാമീണ മണ്ണില്‍ കൗമാര കലോത്സവത്തിന്റെ വേദികള്‍ ഉണര്‍ന്നു. നൃത്തവും പാട്ടും അഭിനയവും അരങ്ങുവാഴുന്ന കലാ വിരുന്ന് ആസ്വദിക്കുകയാണ് ഗ്രാമീണ മണ്ണ്. പ്രധാന വേദിയായ ‘മോഹന’ത്തില്‍ ഇന്ന് രാവിലെ ഏകാഭിനയ മത്സരത്തിനായാണ് കര്ട്ടന് ഉയര്‍ന്നത്. നീലാംബരിയില്‍ മാപ്പിളപ്പാട്ടിന്റെ മധുരിമ നിറഞ്ഞുനിന്നു. നാടകത്തിന്റെ നാടായ കാടകത്തിലെ മറ്റൊരു വേദി നാടക മത്സരത്തിനായും ഉണര്‍ന്നു. പരിചയമുട്ട്, മാര്‍ഗംകളി, കഥകളി, വയലിന്, ഓടക്കുഴല്‍, തബല, മൃദംഗം, പാഠകം, പ്രഭാഷണം, അറബി ഗദ്യം, കഥാപ്രസംഗം, ഗസല്‍, ലളിതഗാനാലാപനം, പൂരക്കളി മത്സരങ്ങളാണ് മറ്റു വേദികളില്‍ അരങ്ങേറുന്നത്.