പ്രവാസികളുടെ മടക്കയാത്ര: എല്ലാ തടസങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -കെസെഫ്

ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച പ്രതിസന്ധി പരിപൂര്‍ണ്ണമായും നീക്കുന്നതിനും തടസങ്ങള്‍ എല്ലാം നീക്കി അവര്‍ക്ക് ജോലി സ്ഥലത്ത് തിരികെയെത്തുന്നതിനും കേന്ദ്രസര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് യു.എ.ഇ.യിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കത്ത് നല്‍കി. അപ്രതീക്ഷിതമായി വന്ന വിലക്ക് മൂലം നിരവധി പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയിരിക്കയാണ്. ഇവരുടെ ദയനീയാവസ്ഥ യു.എ.ഇ അധികൃതരെ വ്യക്തമായി ബോധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. പലര്‍ക്കും തിരികെ എത്താത്തതിനാല്‍ പിരിച്ചു വിടലിനു മുമ്പുള്ള […]

ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച പ്രതിസന്ധി പരിപൂര്‍ണ്ണമായും നീക്കുന്നതിനും തടസങ്ങള്‍ എല്ലാം നീക്കി അവര്‍ക്ക് ജോലി സ്ഥലത്ത് തിരികെയെത്തുന്നതിനും കേന്ദ്രസര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് യു.എ.ഇ.യിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കത്ത് നല്‍കി. അപ്രതീക്ഷിതമായി വന്ന വിലക്ക് മൂലം നിരവധി പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയിരിക്കയാണ്. ഇവരുടെ ദയനീയാവസ്ഥ യു.എ.ഇ അധികൃതരെ വ്യക്തമായി ബോധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. പലര്‍ക്കും തിരികെ എത്താത്തതിനാല്‍ പിരിച്ചു വിടലിനു മുമ്പുള്ള നോട്ടീസ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വിസ കാലാവധി തീരുന്നതോടെ തൊഴില്‍ നഷ്ടമായവരുടെ എണ്ണം പതിനായിരം കടന്നിരിക്കയാണ്. ഇന്ത്യയില്‍ നിന്ന് യു.എ.ഇ യിലേക്ക് വിമാനസര്‍വ്വീസ് ആരംഭിക്കുമെന്ന് അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കും റസിഡന്റ്‌സ് വിസയുള്ളവര്‍ക്കുമാണ് ഇപ്പോള്‍ ഈ ആനുകൂല്യം. പഴയത് പോലെ മുഴുവന്‍ ആളുകള്‍ക്കും ഗള്‍ഫിലേക്ക് വരാന്‍ സൗകര്യമൊരുക്കണമെന്നും യാത്രാനിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാനുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാറില്‍ ചെലുത്തണമെന്നും കെസഫ് ചെയര്‍മാന്‍ മഹ്‌മൂദ് ബങ്കര, ജനറല്‍ സെക്രട്ടറി മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മീഡിയാ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ എം.പി.ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it