റിട്ട.ട്രഷറി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു

പൊയിനാച്ചി: മുന്‍ ട്രഷറി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചട്ടഞ്ചാല്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച പൊയിനാച്ചി വടക്കേപ്പറമ്പിലെ എന്‍.എ. ബാലനാ(58)ണ് മരിച്ചത്. 12 ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉദുമ ബേവൂരി നൂമ്പിലെ പരേതരായ കോമന്‍ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. പാലക്കുന്ന് അംബിക കോളേജില്‍ ആദ്യകാല അധ്യാപകനായിരുന്നു. ഭാര്യ: എന്‍. ഗീത. മക്കള്‍: കീര്‍ത്തന (ബി.എഡ്. വിദ്യാര്‍ഥിനി), കാവ്യ (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി, കാസര്‍കോട് എല്‍.ബി.എസ്.കോളേജ്). […]

പൊയിനാച്ചി: മുന്‍ ട്രഷറി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചട്ടഞ്ചാല്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച പൊയിനാച്ചി വടക്കേപ്പറമ്പിലെ എന്‍.എ. ബാലനാ(58)ണ് മരിച്ചത്.
12 ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉദുമ ബേവൂരി നൂമ്പിലെ പരേതരായ കോമന്‍ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. പാലക്കുന്ന് അംബിക കോളേജില്‍ ആദ്യകാല അധ്യാപകനായിരുന്നു.
ഭാര്യ: എന്‍. ഗീത. മക്കള്‍: കീര്‍ത്തന (ബി.എഡ്. വിദ്യാര്‍ഥിനി), കാവ്യ (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി, കാസര്‍കോട് എല്‍.ബി.എസ്.കോളേജ്).
മരുമകന്‍: മണികണ്ഠന്‍ വടക്കേകണ്ടം. സഹോദരങ്ങള്‍: സാവിത്രി(കളനാട്), നാരായണി(മാന്യ), രമണി(പറമ്പ്), കുഞ്ഞിക്കണ്ണന്‍(ബേവൂരി), പരേതരായ ദാമോദരന്‍ ആചാരി, കൃഷ്ണന്‍ ആചാരി.

Related Articles
Next Story
Share it