റിട്ട.ഐ.ബി ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു

വിദ്യാനഗര്‍: ഐ.ടി.ഐ. റോഡ് അശ്വതിയില്‍ റിട്ട. ഐ.ബി.ഓഫീസര്‍ കെ.പി. പ്രഭാകരന്‍ നായര്‍ (78) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലും പിന്നീട് ശ്വാസ തടസം കലശലായതിനെ തുടര്‍ന്ന് ചട്ടഞ്ചാലിലെ കോവിഡ് ആസ്പത്രിയിലേക്കും മാറ്റിയിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കാനത്തൂര്‍ പുതുക്കുടി ഒന്നാം താവഴി തറവാട് കാരണവരായിരുന്നു. ഭാര്യ: കെ.ശ്യാമള. മക്കള്‍: കെ.സിന്ധു(ചെന്നൈ), ഹരീന്ദ്രന്‍(കിയാ മോട്ടേഴസ്,ബെംഗളൂരു), മരുമക്കള്‍: കെ.പി.വത്സരാജന്‍ (ചിത്രകലാ അധ്യാപകന്‍,ചെന്നൈ), വിദ്യ(ചെന്നൈ). സഹോദരങ്ങള്‍: കെ.പി.രോഹിണി അമ്മ, […]

വിദ്യാനഗര്‍: ഐ.ടി.ഐ. റോഡ് അശ്വതിയില്‍ റിട്ട. ഐ.ബി.ഓഫീസര്‍ കെ.പി. പ്രഭാകരന്‍ നായര്‍ (78) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലും പിന്നീട് ശ്വാസ തടസം കലശലായതിനെ തുടര്‍ന്ന് ചട്ടഞ്ചാലിലെ കോവിഡ് ആസ്പത്രിയിലേക്കും മാറ്റിയിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കാനത്തൂര്‍ പുതുക്കുടി ഒന്നാം താവഴി തറവാട് കാരണവരായിരുന്നു. ഭാര്യ: കെ.ശ്യാമള. മക്കള്‍: കെ.സിന്ധു(ചെന്നൈ), ഹരീന്ദ്രന്‍(കിയാ മോട്ടേഴസ്,ബെംഗളൂരു), മരുമക്കള്‍: കെ.പി.വത്സരാജന്‍ (ചിത്രകലാ അധ്യാപകന്‍,ചെന്നൈ), വിദ്യ(ചെന്നൈ). സഹോദരങ്ങള്‍: കെ.പി.രോഹിണി അമ്മ, പരേതരായ കെ.പി.നാരായണന്‍ നായര്‍(മുന്‍ മാനേജിങ് ട്രസ്റ്റി, കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം), കെ.പി.ലക്ഷ്മി അമ്മ, കെ.പി.കുഞ്ഞമ്പു നായര്‍.

Related Articles
Next Story
Share it