കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹബീബുള്ള ഇനി ഓര്‍മ്മ
കാസര്‍കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പുതിയപുര മുഹമ്മദ് ഹബീബുള്ള (90) ഇനി ഓര്‍മ്മ. ന്യൂഡല്‍ഹിയിലുള്ള മകന്റെ വസതിയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ ചെമനാട് പുതിയപുര അഹമ്മദിന്റെ മകനാണ്. റേഡിയോ സൂപ്പര്‍വൈസറായി കോഴിക്കോടും ഉഡുപ്പിയിലും ജോലി ചെയ്തിരുന്നു. ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. 1993ലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് വിരമിച്ചത്. ഭാര്യ: സുലു മുഹമ്മദ് മന്നിപ്പാടി. മക്കള്‍: ഷമീം […]

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പുതിയപുര മുഹമ്മദ് ഹബീബുള്ള (90) ഇനി ഓര്‍മ്മ. ന്യൂഡല്‍ഹിയിലുള്ള മകന്റെ വസതിയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ ചെമനാട് പുതിയപുര അഹമ്മദിന്റെ മകനാണ്. റേഡിയോ സൂപ്പര്‍വൈസറായി കോഴിക്കോടും ഉഡുപ്പിയിലും ജോലി ചെയ്തിരുന്നു. ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. 1993ലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് വിരമിച്ചത്.
ഭാര്യ: സുലു മുഹമ്മദ് മന്നിപ്പാടി. മക്കള്‍: ഷമീം മുഹമ്മദ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, കാലിഫോര്‍ണിയ), നഗ്മ മുഹമ്മദ് (അഡീ. സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, ന്യൂഡല്‍ഹി), ജവഹര്‍മുഹമ്മദ് (എയര്‍ കൊമ്മഡോര്‍, ന്യൂഡല്‍ഹി). മരുമക്കള്‍: അഡ്വ. ഫരീദ് മല്ലിക് (ന്യൂഡല്‍ഹി, ഹൈക്കോടതി), ദീപ (റിട്ട. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍, എയര്‍ഫോഴ്‌സ് കമ്മ്യൂണിക്കേഷന്‍ വിഭാഗം). സഹോദരങ്ങള്‍: സാറ അബൂബക്കര്‍ (മംഗളൂരു), അഡ്വ. അബ്ദുല്‍ ഹമീദ് (കോഴിക്കോട്), പരേതനായ ലഫ്റ്റനന്റ് മുഹമ്മദ് ഹാഷിം, ഡോ. ഷംസുദ്ദീന്‍ എഫ്.ആര്‍.സി.എസ്, അബ്ദുല്ല.