വിമുക്ത ഭടന്‍ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കുന്ന്: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിമുക്തഭടന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആറാട്ടുകടവ് കുന്നുമ്മലിലെ കെ. കുഞ്ഞിരാമന്‍ (61) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ: കെ. ലീല (എല്‍.ഐ.സി ഏജന്റ്, കാഞ്ഞങ്ങാട്). മക്കള്‍: പ്രഭാത് (നഴ്‌സ്, ദുബായ്), പ്രതാപ് (മാര്‍ച്ചന്റ് നേവി). മരുമകള്‍: അമ്പിളി. സഹോദരങ്ങള്‍: കെ. നാരായണന്‍, കെ. മീനാക്ഷി.

Related Articles
Next Story
Share it