റിട്ട. റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ ഹാജി ടി.ഹംസ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട: റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും സാമൂഹിക-രാഷ്ട്രീയ പൊതുപ്രവര്‍ത്തകനുമായ ആവിക്കരയിലെ ഹാജി ടി.ഹംസ മാസ്റ്റര്‍ (85) അന്തരിച്ചു. പരപ്പനങ്ങാടി സ്വദേശിയാണ്. പരപ്പനങ്ങാടി മുതല്‍ സമീപ റെയില്‍വേ സ്റ്റേഷനുകളിലും കാഞ്ഞങ്ങാട്ടും തമിഴ്‌നാട്ടിലും സേവനമനുഷ്ഠിച്ചിരുന്നു. റെയില്‍വെ ഉദ്യോസ്ഥനാകുന്നതിന് മുമ്പ് പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്‌കൂളിലും നിലമ്പൂര്‍ പള്ളിക്കുത്ത് സ്‌കൂളിലും അധ്യാപകനായിരുന്നു. ഐ.എന്‍.എല്‍ നേതാവാണ്. കാഞ്ഞങ്ങാട് മുബാറക് ജമാഅത്ത് സെക്രട്ടറിയായിരുന്നു. പരേതനായ തോട്ടത്തില്‍ ആലിക്കുട്ടി മാസ്റ്റരുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: സുബൈര്‍ (മിയാമി ഫാന്‍സി കാഞ്ഞങ്ങാട്), ശരീഫ, നസീമ, ഹസീന. […]

കാഞ്ഞങ്ങാട്: റിട്ട: റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും സാമൂഹിക-രാഷ്ട്രീയ പൊതുപ്രവര്‍ത്തകനുമായ ആവിക്കരയിലെ ഹാജി ടി.ഹംസ മാസ്റ്റര്‍ (85) അന്തരിച്ചു. പരപ്പനങ്ങാടി സ്വദേശിയാണ്. പരപ്പനങ്ങാടി മുതല്‍ സമീപ റെയില്‍വേ സ്റ്റേഷനുകളിലും കാഞ്ഞങ്ങാട്ടും തമിഴ്‌നാട്ടിലും സേവനമനുഷ്ഠിച്ചിരുന്നു. റെയില്‍വെ ഉദ്യോസ്ഥനാകുന്നതിന് മുമ്പ് പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്‌കൂളിലും നിലമ്പൂര്‍ പള്ളിക്കുത്ത് സ്‌കൂളിലും അധ്യാപകനായിരുന്നു. ഐ.എന്‍.എല്‍ നേതാവാണ്. കാഞ്ഞങ്ങാട് മുബാറക് ജമാഅത്ത് സെക്രട്ടറിയായിരുന്നു. പരേതനായ തോട്ടത്തില്‍ ആലിക്കുട്ടി മാസ്റ്റരുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: സുബൈര്‍ (മിയാമി ഫാന്‍സി കാഞ്ഞങ്ങാട്), ശരീഫ, നസീമ, ഹസീന. മരുമക്കള്‍: അബുല്‍ അസീസ് (കാഞ്ഞങ്ങാട്), യൂസഫ് (കാഞ്ഞങ്ങാട്), ബഷീര്‍ ജാന്‍ (ഇടപ്പള്ളി), ഷക്കീല ബാനു. സഹോദരങ്ങള്‍: മുഹമ്മദ് (റെയില്‍വെ റിട്ട. ചീഫ് ടിക്കറ്റ് എക്‌സാമിനര്‍), അബ്ദുല്‍ റഷീദ് (റിട്ട: സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍), അബ്ദു സമദ് (റിട്ട: ടെക്‌നീഷ്യന്‍ ടെല്‍ക്ക് അങ്കമാലി), അബ്ദുല്‍ റഹീം (അല്‍ ഷുക്കൂര്‍ യൂണിഫോംസ് ദമാം), അബ്ദുല്‍ ബഷീര്‍ (റിട്ട: ജെ.ടി.ഒ ബി.എസ്.എന്‍.എല്‍), അബ്ദുല്‍ അസീസ് (അല്‍ ഷുക്കൂര്‍ യൂണി ഫോംസ് ദമാം).

Related Articles
Next Story
Share it