റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്രാഹിം അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍ (77) അന്തരിച്ചു. സതേണ്‍ റെയില്‍വേയില്‍ മംഗലാപുരം, ഉള്ളാള്‍, കാഞ്ഞങ്ങാട് എന്നിങ്ങനെ പലയിടങ്ങളിലായി സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്ന ഇബ്രാഹിം മാസ്റ്റര്‍ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം, കാഞ്ഞങ്ങാട് ഹല്‍ഖ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് ട്രഷറര്‍, കാഞ്ഞങ്ങാട് മുസ്ലിംയത്തീംഖാന പ്രസിഡണ്ട്, ട്രഷറര്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട്, തെക്കെപ്പുറം ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട്, […]

കാഞ്ഞങ്ങാട്: റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍ (77) അന്തരിച്ചു. സതേണ്‍ റെയില്‍വേയില്‍ മംഗലാപുരം, ഉള്ളാള്‍, കാഞ്ഞങ്ങാട് എന്നിങ്ങനെ പലയിടങ്ങളിലായി സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്ന ഇബ്രാഹിം മാസ്റ്റര്‍ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം, കാഞ്ഞങ്ങാട് ഹല്‍ഖ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് ട്രഷറര്‍, കാഞ്ഞങ്ങാട് മുസ്ലിംയത്തീംഖാന പ്രസിഡണ്ട്, ട്രഷറര്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട്, തെക്കെപ്പുറം ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട്, ഹിറ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, സീക്ക് ഉപദേശക സമിതി അംഗം, ഐ.സി.ടി ട്രസ്റ്റ് മെംബര്‍, വെല്‍ഫെയര്‍ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക അംഗം, ക്രസന്റ് സ്‌കൂള്‍ മാനേജര്‍, ഹോപ്പ് ട്രസ്റ്റ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ ചീനമാടത്ത് മൂലക്കാടത്ത് ആമു-ചീനമടത്ത് ഐസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: അഹമ്മദ് സഹീര്‍, സമീര്‍, അലി ശബീര്‍, സഫീറ. മരുമക്കള്‍: ഉലൈബത്ത് (ചെമ്മനാട്), സബീന (നെല്ലിക്കുന്ന്), ജാസ്മിന്‍ (ചെര്‍ക്കള), ഷറഫ് (കാസര്‍കോട്). സഹോദരി: അലീമ.

Related Articles
Next Story
Share it