കാഞ്ഞങ്ങാട്: റിട്ട.റെയില്‍വെ ഉദ്യോഗസ്ഥനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. റെയില്‍വെ ഗേറ്റ് കീപ്പര്‍ ആവിക്കരയിലെ എ.കെ സുരേന്ദ്ര(62)നാണ് മരിച്ചത്. ഇന്നലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്താണ് സുരേന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് സുരേന്ദ്രന് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സുരേന്ദ്രനെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മരണം. ഭാര്യ: ബേബി പയ്യന്നൂര്‍. മക്കള്‍: ആര്യ, ശ്രീലക്ഷ്മി. സഹോദരങ്ങള്‍; ജയന്തിക്കുട്ടി (റിട്ട. പോസ്റ്റുമാസ്റ്റര്‍), ശാന്ത (റിട്ട. ഉദ്യോഗസ്ഥ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), എ.കെ ശശി (കോട്ടച്ചേരി സര്‍വീസ് സഹകരണബാങ്ക്), നിര്‍മല, പരേതയായ ഇന്ദിര.