പ്രഭാതസവാരിക്കിടെ റിട്ട. റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

ബദിയടുക്ക: പ്രഭാതസവാരിക്കിടെ റിട്ട. റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു. സാലത്തടുക്ക ചൂരിപ്പള്ളത്തെ ഐത്തപ്പനായിക് (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ നെല്ലിക്കട്ടക്കും പൈക്കക്കും ഇടയിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് മല്ലത്തേക്ക് വരികയായിരുന്ന വാഗണര്‍ കാര്‍ പ്രഭാതസവാരി നടത്തുകയായിരുന്ന ഐത്തപ്പനായികിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശാരദ. മക്കള്‍: സുമിത്ര, മമത, ചന്ദ്രശേഖരന്‍. […]

ബദിയടുക്ക: പ്രഭാതസവാരിക്കിടെ റിട്ട. റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു. സാലത്തടുക്ക ചൂരിപ്പള്ളത്തെ ഐത്തപ്പനായിക് (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ നെല്ലിക്കട്ടക്കും പൈക്കക്കും ഇടയിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് മല്ലത്തേക്ക് വരികയായിരുന്ന വാഗണര്‍ കാര്‍ പ്രഭാതസവാരി നടത്തുകയായിരുന്ന ഐത്തപ്പനായികിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശാരദ. മക്കള്‍: സുമിത്ര, മമത, ചന്ദ്രശേഖരന്‍. മരുമക്കള്‍: രമേശ (ഇന്ത്യന്‍ ആര്‍മി), സുധാകര.

Related Articles
Next Story
Share it