റിട്ട. പി.ഡബ്ല്യൂ.ഡി. ചീഫ് എഞ്ചിനിയര്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പില്‍ ചീഫ് എഞ്ചിനീയറായി വിരമിച്ച എം. രാമചന്ദ്രന്‍ (60) അന്തരിച്ചു. നീലേശ്വരം പള്ളിക്കര 'ഫാര്‍മഗുഡി'യില്‍ സി. ബാലകൃഷ്ണന്‍ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ മാതൃഭൂമി ഓഫീസിനടുത്ത് വീടുവെച്ച് താമസിച്ചിരുന്ന രാമചന്ദ്രന് ഇന്നലെ രാവിലെ വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും ആസ്പത്രിയിലെത്തിക്കുന്ന വഴിയില്‍ മരണപ്പെടുകയുമായിരുന്നു. കോഴിക്കോട് ആര്‍.ഇ.സി.യില്‍ നിന്നും സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ രാമചന്ദ്രന്‍ കുറച്ചു കാലം ഗോവയില്‍ എഞ്ചിനിയറിങ് കോളേജ് അധ്യാപകനായിരുന്നു. പിന്നീട് കേരളാ സര്‍വ്വീസില്‍ ജോലി സ്വീകരിച്ച് പി.ഡബ്ല്യു.ഡി.യില്‍ പൊലീസ് […]

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പില്‍ ചീഫ് എഞ്ചിനീയറായി വിരമിച്ച എം. രാമചന്ദ്രന്‍ (60) അന്തരിച്ചു. നീലേശ്വരം പള്ളിക്കര 'ഫാര്‍മഗുഡി'യില്‍ സി. ബാലകൃഷ്ണന്‍ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ മാതൃഭൂമി ഓഫീസിനടുത്ത് വീടുവെച്ച് താമസിച്ചിരുന്ന രാമചന്ദ്രന് ഇന്നലെ രാവിലെ വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും ആസ്പത്രിയിലെത്തിക്കുന്ന വഴിയില്‍ മരണപ്പെടുകയുമായിരുന്നു.
കോഴിക്കോട് ആര്‍.ഇ.സി.യില്‍ നിന്നും സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ രാമചന്ദ്രന്‍ കുറച്ചു കാലം ഗോവയില്‍ എഞ്ചിനിയറിങ് കോളേജ് അധ്യാപകനായിരുന്നു. പിന്നീട് കേരളാ സര്‍വ്വീസില്‍ ജോലി സ്വീകരിച്ച് പി.ഡബ്ല്യു.ഡി.യില്‍ പൊലീസ് ഹൗസിങ്ങ് കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയറായാണ് വിരമിച്ചത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കി ഒരു മാസം മുമ്പ് പ്രബന്ധം സമര്‍പ്പിച്ച് അതിന്റെ ഫലം കാത്തിരിക്കെയാണ് ആകസ്മികമായി മരണപ്പെടുന്നത്.
തിരുവനന്തപുരം പുതുക്കോട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.
എല്‍.ഐ.സി.യില്‍ എഞ്ചിനീയറായ ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അക്ഷയ്, അദ്വൈത് (മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഡോ. എം. രമ (കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍), ഡോ. രതി മടത്തില്‍ (ശാസ്ത്രജ്ഞ, ചണ്ഡിഗഡ് മൈക്രോബിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍), പരേതനായ മടത്തില്‍ രാധാകൃഷ്ണന്‍.
അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പളയുടെ ഭാര്യാ സഹോദരനാണ്.

Related Articles
Next Story
Share it