റിട്ട. പ്രധാനാധ്യാപകന്‍ ദൊഡ്ഡമാണി രാമകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: റിട്ട. ഹെഡ്മാസ്റ്റര്‍ ബേള സ്വാതി നിവാസിലെ ദൊഡ്ഡമാണി രാമകൃഷ്ണ ഭട്ട് (78) അന്തരിച്ചു. ഉദുമ, ചന്ദ്രഗിരി സ്‌കൂളുകളില്‍ അധ്യാപകനായും സൂരംബയല്‍, കൂഡ്‌ലു സ്‌കൂളുകളില്‍ പ്രധാന അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. യൂണിയന്റെ ജില്ലാ വൈസ് പ്രസിഡണ്ട്, കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബേള ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ട്രഷറര്‍, ബേള ഗരഡി ദൈവസ്ഥാനം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നീര്‍ച്ചാല്‍ സാര്‍വ്വജനിക ഗണേശോത്സവ […]

കാസര്‍കോട്: റിട്ട. ഹെഡ്മാസ്റ്റര്‍ ബേള സ്വാതി നിവാസിലെ ദൊഡ്ഡമാണി രാമകൃഷ്ണ ഭട്ട് (78) അന്തരിച്ചു. ഉദുമ, ചന്ദ്രഗിരി സ്‌കൂളുകളില്‍ അധ്യാപകനായും സൂരംബയല്‍, കൂഡ്‌ലു സ്‌കൂളുകളില്‍ പ്രധാന അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. യൂണിയന്റെ ജില്ലാ വൈസ് പ്രസിഡണ്ട്, കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബേള ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ട്രഷറര്‍, ബേള ഗരഡി ദൈവസ്ഥാനം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നീര്‍ച്ചാല്‍ സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുരംഗത്തും ധാര്‍മ്മിക ശിക്ഷണ രംഗത്തും സജീവമായിരുന്നു. ഭാര്യ: സരസ്വതി ഭട്ട്. മക്കള്‍: ഈശ്വരി, ആശാപാര്‍വ്വതി, സ്വാതിശ്രീ. മരുമക്കള്‍: ഗണരാജ പെരഡാന, മഹാബല ഭട്ട് കുക്കുപുളി, ഡോ. സത്യനാരായണ ഭട്ട് ബായാര്‍. സഹോദരങ്ങള്‍: പരേതരായ വെങ്കിടേശ്വരി കാട്ടിപ്പള്ളം, ഡി.മഹാലിംഗ ഭട്ട് തായന്നൂര്‍(കെ.എസ്.ഇ.ബി.), ഡി. ഈശ്വര ഭട്ട് മുഡൂര്‍(റിട്ട. പ്രധാനാധ്യാപകന്‍), ഡി. നാരായണ ഭട്ട് മണ്ണാപ്പ്, ഡി. ശ്യാമഭട്ട് കുണ്ടേരി.

Related Articles
Next Story
Share it