ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം 10ന് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കെറ്റ, ഡാറ്റ എന്നിവയുടെ സഹകരണത്തോടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഊര്‍ജ്ജസംരക്ഷണത്തിന്റെ മാനദണ്ഡങ്ങളും ലേബലിംഗും സംബന്ധിച്ച് റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ 10ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ […]

കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കെറ്റ, ഡാറ്റ എന്നിവയുടെ സഹകരണത്തോടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഊര്‍ജ്ജസംരക്ഷണത്തിന്റെ മാനദണ്ഡങ്ങളും ലേബലിംഗും സംബന്ധിച്ച് റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ 10ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ലാഭത്തെക്കുറിച്ചും ചെലവ് ചുരുക്കുന്ന വിവിധ സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങളുടെ നേട്ടങ്ങളെ കുറിച്ചും വിദഗ്ധര്‍ സംസാരിക്കും. സ്റ്റാന്റേര്‍ഡ് ആന്റ് ലേബലിംഗ്, വ്യത്യസ്ത സ്റ്റാര്‍ റേറ്റിംഗുകളുടെ വിവരണം, ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ വെബ്‌സൈറ്റ് തുടങ്ങിയ വിവിധ സെഷനുകളുണ്ടാകും. പരിശീലനം സൗജന്യമാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടറെ ബന്ധപ്പെടാം. ഫോണ്‍: 9847198809.

Related Articles
Next Story
Share it